Breaking

Wednesday, July 15, 2020

തടിക്കടത്തിനുള്ള പണം റമീസ് കടത്തിയത് മാസ്കിന്റെ മറവിൽ

കൊച്ചി: ദക്ഷിണാഫ്രിക്കയിൽനിന്ന് ദുബായിലേക്ക് തടിക്കടത്തിനുള്ള പണം റമീസ് കേരളത്തിൽനിന്ന് അയച്ചത് മാസ്കിന്റെ മറവിൽ. ലോക്ഡൗണിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ കൊച്ചിയിൽനിന്ന് കൊണ്ടുപോവാനായി വന്ന ഒരു വിദേശ നാവിക കപ്പലിൽ രണ്ടു ലക്ഷം മാസ്കുകൾ കടത്തിയിരുന്നു. പെട്ടെന്ന് തട്ടിക്കൂട്ടിയ ബില്ല് ഉപയോഗിച്ചാണ് ഇവ അയച്ചത്. ഇതിന്റെ മറവിൽ പണവും അയച്ചിരുന്നു എന്നാണ് സംശയം. കസ്റ്റഡിയിലുള്ള റമീസിനെ ചോദ്യംചെയ്തപ്പോഴാണ് കസ്റ്റസിന് ഈ വിവരം ലഭിച്ചത്. റമീസിൽനിന്ന് മൂന്ന് പങ്കാളികളെപ്പറ്റിയും വിവരം ലഭിച്ചു. ഈ കച്ചവടത്തിലും കസ്റ്റംസ് മുൻപാകെ കീഴടങ്ങിയ ജലാലിന് പങ്കുണ്ടുണ്ടെന്നാണ് കരുതുന്നത്. ദുബായിൽനിന്ന് കേരളത്തിലേക്കും മരം കച്ചവടം ചെയ്യാറുണ്ട്. മൂവാറ്റുപുഴയിലേക്കാണ് നല്ല പങ്കും. മരംവാങ്ങിയത്തിന്റെ ഒരുഭാഗം പണം ഹവാല മാർഗത്തിലൂടെയാണ് നൽകിയിരുന്നത്. ഇതിനാണ് മാസ്ക് കടത്ത് മറയാക്കിയത്. ഈ ഇടപാടിൽ മൂവാറ്റുപുഴയിൽ തന്നെയുള്ള മറ്റൊരാളോടും ഹാജരാവാൻ കസ്റ്റംസ് അവശ്യപ്പെട്ടിട്ടുണ്ട്. മാസ്കുകൾ വിലകൂട്ടിക്കാണിച്ച് അയച്ചതാണ് സംശയത്തിന് ഇടയാക്കിയത്. Content Highlights: Gold Smuggling Case and rameez


from mathrubhumi.latestnews.rssfeed https://ift.tt/2Wi7hPS
via IFTTT