Breaking

Wednesday, July 15, 2020

നോര്‍വിച്ച് സിറ്റിയെ മറികടന്നു; ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഭദ്രമാക്കി നീലപ്പട

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്താനുള്ള പോരാട്ടം കനക്കുമ്പോൾ നിർണായക ജയവുമായി ചെൽസി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നോർവിച്ച് സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് നീലപ്പട മറികടന്നത്. ജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 63 പോയന്റുമായി ചെൽസി മൂന്നാം സ്ഥാനം ഭദ്രമാക്കി. ചെൽസിയുടെ ജയത്തോടെ നാലാം സ്ഥാനത്തിനായി ലെസ്റ്റർ സിറ്റിയും മാഞ്ചെസ്റ്റർ യുണൈറ്റഡും തമ്മിൽ കടുത്ത മത്സരമാകും നടക്കുക. ആദ്യ പകുതിയുടെ അധിക സമയത്ത് ഒളിവർ ജിറൂദാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. ചെൽസിക്കായി തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം വലകുലുക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനോട് നാണംകെട്ട തോൽവിയേറ്റുവാങ്ങിയ ടീമിനെ അഴിച്ചുപണിതാണ് ലാംപാർഡ് നോർവിച്ചിനെതിരേ തന്റെ ടീമിനെ ഇറക്കിയത്. ക്രിസ്റ്റ്യൻസൻ, റീസ് ജെയിംസ്, മൗണ്ട്, ടാമി അബ്രഹാം, റോസ് ബാർക്ലി എന്നിവരെ പുറത്തിരുത്തിയ പരിശീലകൻ പകരം ജിറൂദ്, അലൊൻസോ, റൂഡിഗർ, കോവച്ചിച് എന്നിവരെ ആദ്യ ഇലവനിൽ ഇറക്കി. Content Highlights: Olivier Giroud put Chelsea closer to Champions League qualification win against Norwich


from mathrubhumi.latestnews.rssfeed https://ift.tt/2ZwK9z7
via IFTTT