ജയ്പുർ: രാജസ്ഥാനിലെ അശോക് ഗഹലോത്ത് സർക്കാറിനെ വീഴ്ത്തുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ അടങ്ങിയ ഓഡിയോ ടേപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിമത കോൺഗ്രസ് എം.എൽ.എമാരെ ഉപയോഗിച്ച് സർക്കാരിനെ വീഴ്ത്തുന്നതിനെ കുറിച്ചാണ് സംഭാഷണങ്ങൾ. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഈ ഓഡിയോ ടേപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു തുടങ്ങിയതെന്ന ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഈ ഓഡിയോ ടേപ്പുകളുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എട്ടുമിനിട്ട് ദൈർഘ്യമുള്ള മൂന്നു ഓഡിയോ ടേപ്പുകളാണ് പ്രചരിക്കുന്നത്. വിവിധ ആളുകൾ സംസാരിക്കുന്നതും കേൾക്കാം. ഗഹലോത്ത് സർക്കാരിനെ വീഴ്ത്താൻ എം.എൽ.എമാർക്ക് പാർട്ടി വിടുന്നതിന് ആദ്യഗഡു പണം കൈമാറിയതിനെ കുറിച്ചും സംസാരത്തിലുണ്ട്. സർക്കാരിനെ വീഴ്ത്തണമെങ്കിൽ കൂടുതൽ എം.എൽ.എമാരെ ആവശ്യമുണ്ടെന്ന് ഒരാൾ പറയുന്നത് കേൾക്കാം. അതേസമയം, സർക്കാരിന് അധിക കാലം തുടരാനാകില്ലെന്ന് മറ്റൊരാൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും കേൾക്കാം. സർക്കാരിനെ താഴെയിറക്കാൻ പത്തു മുതൽ പതിനഞ്ച് ദിവസം വേണ്ടിവരുമെന്നും പറയുന്നുണ്ട്. സർക്കാരിനെ വീഴ്ത്താൻ ബി.ജെ.പി. ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ഓഡിയോ ടേപ്പുകൾ എന്ന് രാജസ്ഥാൻ പി.സി.സി. അധ്യക്ഷൻ ഗോവിന്ദ് സിങ് ഡോടാസര ട്വീറ്റ് ചെയ്തു. എന്നാൽ ടേപ്പുകൾ ആധികാരികമാണെന്ന് കരുതുന്നില്ലെന്ന് ബി.ജെ.പി. വക്താവ് മുകേഷ് പരീക്ക് പറഞ്ഞു. ചാനലുകൾ പോലും ഇതിന്റെ ആധികാരികത ഉറപ്പാക്കുന്നില്ല. അന്വേഷണത്തിനാണ് ഈ ഗൂഢാലോചനയുടെ പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ സാധിക്കുക. ഇത് കോൺഗ്രസിന്റെ ഗൂഢാലോചയാണെന്നാണ് തോന്നുന്നത്- അദ്ദേഹം പറഞ്ഞു. content highlights: audio tapes of talks to topple ashok gehlot government in rajastan
from mathrubhumi.latestnews.rssfeed https://ift.tt/2Bc9oxi
via
IFTTT