Breaking

Tuesday, July 14, 2020

അയോധ്യയും രാമനും തങ്ങളുടേതെന്ന് നേപ്പാൾ

കാഠ്മണ്ഡു: യഥാർഥ അയോധ്യയും രാമനും ഇന്ത്യയിലല്ല നേപ്പാളിലാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. ഇന്ത്യയുടെ ലിപുലേഖും കാലാപാനിയും അടക്കമുള്ള ഭൂപ്രദേശങ്ങൾ തങ്ങളുടേതെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണിത്. നേപ്പാൾ മാധ്യമങ്ങളാണ് ഒലിയുടെ ഏറ്റവും പുതിയ അവകാശവാദം തിങ്കളാഴ്ച റിപ്പോർട്ടുചെയ്തത്. സാംസ്കാരികമായും നമ്മൾ പലപ്പോഴും അടിച്ചമർത്തപ്പെട്ടിട്ടുണ്ട്. യാഥാർഥ്യം പലപ്പോഴും തിരസ്കരിക്കപ്പെടുന്നു. നമ്മൾ സീതയെ ഇന്ത്യയിലെ രാമ രാജകുമാരന് നൽകിയെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ അയോധ്യയിലെ രാജകുമാരനാണ് നൽകിയത്. ബിർഗുഞ്ജിന് പടിഞ്ഞാറായുള്ള ഒരു ഗ്രാമമാണ് അയോധ്യ. ഇപ്പോൾ പ്രചാരത്തിലുള്ള അയോധ്യയല്ല അത്. ഔദ്യോഗികവസതിയിൽ നടന്ന ഒരു ചടങ്ങിൽ ഒലി അവകാശപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2AUKkKU
via IFTTT