Breaking

Tuesday, July 7, 2020

സ്വപ്‌നയുടെ ഫ്‌ളാറ്റിലേക്ക്‌ നമ്പറില്ലാത്ത സ്റ്റേറ്റ് കാറുകൾ എത്തിയിരുന്നു- സുരക്ഷാ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം : സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ളാറ്റിലേക്ക്നമ്പറില്ലാത്ത സ്റ്റേറ്റ് കാറുകൾ വരാറുണ്ടായിരുന്നെന്ന് ഫ്ളാറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ശിവൻ. സ്വപ്നയുടെ മുടവൻമുകളിലെ ഫ്ളാറ്റിലേക്കാണ് ഇവർ എത്തിയിരുന്നത്. അർധരാത്രി കഴിഞ്ഞും ആളുകളെത്തുന്നത് ചോദ്യം ചെയ്തതിന് ദേഹോപദ്രവും ഏൽപിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥൻ ശിവൻ പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "രണ്ട് വർഷം മുമ്പ് സ്വപ്ന സുരേഷിന്റെ ഭർത്താവും സംഘവും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു.പത്ത് മണിക്ക് ഗേറ്റടക്കുന്നത് ഒരു ദിവസവും നടക്കാറില്ല. ഒന്നര രണ്ട് മണിക്ക് ആളുകൾ വന്നു പൊയ്ക്കൊണ്ടിരിക്കും. ഇത് ചോദ്യം ചെയ്തതിന് മദ്യപിച്ചത്തെിയവർ നന്നായി ദേഹോപദ്രവം ചെയ്തു. കൊന്നു കളയുമെന്നും കൊന്നും കളഞ്ഞാലും ആരും ചോദിക്കാനില്ല എന്നും ഭീഷണിപ്പെടുത്തി". വയസ്സായ ഒരാൾ ആഴ്ചയിലൊരിക്കൽ വരാറുണ്ട്. നമ്പറില്ലാത്ത സ്റ്റേറ്റ് കാറുകൾ ഫ്ളാറ്റിലേക്ക് വരാറുണ്ടെന്നുംസ്വപ്ന സുരേഷിനെ കാണാൻ വരുന്നവരാണിവരെന്നും ശിവൻപറഞ്ഞു. content highlights:security staff of Swapnas flat revelation


from mathrubhumi.latestnews.rssfeed https://ift.tt/31Q0v7t
via IFTTT