Breaking

Wednesday, July 15, 2020

കവി വരവരറാവു വീണ്ടും ആശുപത്രിയില്‍

മുംബൈ: ഭീമ കോറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വിചാരണകാത്ത് കഴിയുന്ന കവി വരവര റാവുവിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ജയിലിൽ നിന്ന് മുംബൈ ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റി. തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് വരവരറാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആർ. സത്യനാരായൺ അയ്യർ അറിയിച്ചു. അസുഖമെന്തെന്ന് കണ്ടെത്താൻ ഡോക്ടർമാർ പരിശോധനകൾ നടത്തിവരികയാണ്. 22 മാസമായി ജയിലിൽ കഴിയുന്ന വരവര റാവു ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും ഇതുവരെ അത് അനുവദിച്ചിട്ടില്ല. അദ്ദേഹത്തിന് എത്രയുംപെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് കുടുംബാഗംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. Content Highlights: Varavara Rao admitted to neurology department of Mumbai's JJ Hospital


from mathrubhumi.latestnews.rssfeed https://ift.tt/2WkzDZQ
via IFTTT