Breaking

Saturday, July 18, 2020

ഭീകരർ അമര്‍നാഥ് യാത്രയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

ശ്രീനഗർ: അമർനാഥ് തീർഥയാത്ര ലക്ഷ്യമാക്കി ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചതായിറിപ്പോർട്ട്. തെക്കൻ കശ്മീരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽടൂ സെക്ടർ കമാൻഡർബ്രിഗേഡിയർ വിവേക് സിങ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.തീർഥയാത്ര തടസ്സങ്ങളില്ലാതെ നടപ്പാക്കാൻ വേണ്ട സുരക്ഷാസന്നാഹങ്ങൾ തയ്യാറാണെന്നും ബ്രിഗേഡിയർ കൂട്ടിച്ചേർത്തു. ജൂലായ് 21 ന് ആരംഭിക്കുന്ന ഈ വർഷത്തെ അമർനാഥ് യാത്ര സമാധാനപരമായി പൂർത്തിയാക്കുന്നതിന് വേണ്ട സൈനികക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബ്രിഗേഡിയർ വ്യക്തമാക്കി. തീർഥാടകസുരക്ഷയ്ക്കായി സേന കൂടുതൽ ജാഗ്രത പുലർത്തുന്നതായും താക്കൂർ അറിയിച്ചു. തീർഥാടകർ ഉപയോഗിക്കുന്ന ദേശീയപാത 44 കൂടുതൽ സുരക്ഷിതമാക്കുമെന്നും താക്കൂർ വ്യക്തമാക്കി. അമർനാഥ് ഗുഹയിലേക്കെത്താൻ സോനാമാർഗിലേക്കുള്ള ഏകമാർഗമായതിനാലാണ് സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. സുരക്ഷാസേനയും ഭീകരരുമായി വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷേ-ഇ-മുഹമ്മദിന്റെ കമാൻഡറുൾപ്പെടെ മൂന്ന് ഭീകരരെ സേന വധിച്ചിരുന്നു. അമർനാഥ് യാത്ര ലക്ഷ്യമാക്കി ഭീകരർ പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സേന തിരച്ചിൽ കൂടുതൽ ശക്തമാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2DUn0OG
via IFTTT