ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന് 106 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ എംഎൽഎമാരെ ഹോട്ടലിലേക്ക്മാറ്റിയത് എന്തുകൊണ്ടാണെന്ന് സച്ചിൻ പൈലറ്റ് വിഭാഗംനേതാവ് ഹേമ രാം ചൗധരി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 100 എംഎൽഎമാരെയാണ്ഗെഹ് ലോത് വിഭാഗം ജയ്പുരിലെ ഫെയർമോണ്ട് ഹോട്ടലിലേക്ക് മാറ്റിയത്. തിങ്കളാഴ്ച നടന്ന എംഎൽഎമാരുടെ യോഗത്തിന് ശേഷം തനിക്ക് 106 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട ഗെഹ് ലോത് ഇവരെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്നാണ് ഇവരിൽ 100 പേരെ ഹോട്ടലിലേക്ക് മാറ്റിയത്. തനിക്ക് 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് സച്ചിൻ പൈലറ്റ് അവകാശപ്പെട്ടിരുന്നത്. എന്നാൽ പൈലറ്റിന് 16 എംഎൽഎമാരുടെ പിന്തുണ മാത്രമേയുള്ളൂവെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. കോൺഗ്രസിന്റെ ഈ വാദത്തെയും ഹേമ രാം ചൗധരി നിഷേധിച്ചു.ഞങ്ങൾ സച്ചിൻ പൈലറ്റിന് ഒപ്പം ഉണ്ട്. 30 പേർ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ചൗധരി പറയുന്നു. 15 എംഎൽഎമാർ ഒന്നിച്ചിരുന്ന് സംസാരിക്കുന്ന വീഡിയോ സച്ചിൻ വിഭാഗം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ സച്ചിൻ പൈലറ്റ് ഇല്ല. എവിടെവെച്ചാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നുംവെളിപ്പെടുത്തിയിരുന്നില്ല. നേതൃത്വത്തിൽ മാറ്റം വരുത്താൻ തയ്യാറായില്ലെങ്കിൽ 11 സീറ്റുകൾ പോലും നേടാൻ സാധിക്കില്ലെന്നും ചൗധരി കോൺഗ്രസിന് മുന്നറിയിപ്പ് നൽകി. 2013ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് അശോക് ഗെഹ് ലോതിന്റെ നേതൃത്വത്തിലാണ് നേരിട്ടത്. അന്ന് രാജസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് ലഭിച്ചത് വെറും 21 സീറ്റുകളാണ്. നിലവിലുള്ള നേതൃത്വവുമായി തുടരാനാണ് തീരുമാനമെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ കൂടുതൽ നമുക്ക് കിട്ടാനിടയില്ല. നേതൃത്വം മാറ്റൂ, കോൺഗ്രസിനെ രക്ഷിക്കൂ. ചൗധരി പറഞ്ഞു. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ വളരെ മോശമായ പ്രകടനത്തിന് ശേഷം സച്ചിൻ കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് നിർണായക പങ്കുവവഹിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം പൈലറ്റിന് നൽകിയില്ലെന്നും ചൗധരി കുറ്റപ്പെടുത്തി. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലാണ് ഈ തിരഞ്ഞെടുപ്പുകൾ നടന്നത്. അഞ്ചുവർഷം ഓരോ വീടുകളും സന്ദർശിച്ചും ആളുകളെ നേരിട്ടുകണ്ടുമാണ് കോൺഗ്രസിനെ പൈലറ്റ് ശക്തിപ്പെടുത്തിയെടുത്തത്. അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസ് എംഎൽഎമാർവിജയിച്ചത്. സർക്കാർ രൂപീകരിക്കാനുള്ള സ്ഥിതിയിൽ പാർട്ടിക്കെത്താനായത്. എന്നാൽ മുഖ്യമന്ത്രിയെ നിയമിക്കേണ്ട ഘട്ടമായപ്പോൾ അദ്ദേഹത്തെ തഴഞ്ഞു. എന്നാൽ അത് ഹൈക്കമാൻഡിന്റെ തീരുമാനമായതിനാൽ ഞങ്ങൾ ആ വിഷം കുടിച്ചു. എന്നാൽ ഇപ്പോൾ വെളളം ഞങ്ങളുടെ തലയുടെ മുകളിലാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞ ഒരു വാദ്ഗാനം പോലും ഗെലഹ് ലോത് സർക്കാർ നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. വോട്ടുകൾക്ക് പകരമായി ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കണം. ബിജെപിയിൽ ചേരുമോയെന്ന ചോദ്യത്തിന് ബിജെപിക്കെതിരെയാണ് തങ്ങൾ പോരാടിയതെന്നും ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയ ചൗധരി കോൺഗ്രസിനെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അഭിപ്രായപ്പെട്ടു. Content Highlights: Why MLAs are locked up in Hotel? Sachin Pilot team member asks
from mathrubhumi.latestnews.rssfeed https://ift.tt/2OooAu8
via
IFTTT