Breaking

Monday, July 20, 2020

മന്ത്രി ജലീലിനെതിരേ യു.ഡി.എഫ്. ഫെറ നിയമലംഘനം ആയുധമാക്കുന്നു- പ്രധാനമന്ത്രിക്ക് പരാതി

കൊച്ചി: സ്വർണക്കടത്ത് കേസിൽ മന്ത്രി ജലീലിനെ കുരുക്കാൻ യു.ഡി.എഫ്. 'ഫെറ നിയമം' പുറത്തെടുക്കുന്നു. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേറ്ററി ആക്ടിന്റെ (ഫെറ) ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഇതിനെതിരേ യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായുള്ള ബന്ധം പുറത്തുവന്നതിനെത്തുടർന്ന് ഫെറ ലംഘനത്തിന്റെ തെളിവുകൾ മന്ത്രിതന്നെ പുറത്തുവിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യു.എ.ഇ. കോൺസൽ ജനറൽ സ്പോൺസർചെയ്ത അഞ്ചുലക്ഷം രൂപയുടെ കിറ്റിനായി കോൺസൽ ജനറൽ തന്നെ വിളിച്ചതായും ആയിരം കിറ്റിനുള്ള പണം കൺസ്യൂമർഫെഡിൽ അടച്ചതായും മന്ത്രിതന്നെ സമ്മതിച്ചിട്ടുണ്ട്. അഞ്ചുലക്ഷം രൂപയുടെ പണമിടപാടാണ് യു.എ.ഇ. കോൺസുലേറ്റ് ജനറലുമായി ചേർന്ന് മന്ത്രി നടത്തിയത്. ഫെറ നിയമത്തിന്റെ ചട്ടം മൂന്ന് അനുസരിച്ച് നിയമനിർമാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. യു.എ.ഇ. കോൺസൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയതും ചട്ടലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. മന്ത്രി ജലീലിന്റെ നടപടി ഫെറ ആക്ട് മുപ്പത്തഞ്ചാം വകുപ്പിന്റെ ലംഘനമാണെന്നും അഞ്ചുവർഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും പരാതിയിൽ പറയുന്നു. നാൽപ്പത്തിമൂന്നാം വകുപ്പനുസരിച്ച് കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഏജൻസിക്ക് ഇത് അന്വേഷിക്കാമെന്നും അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും മന്ത്രിയെ കോടതിയിൽ വിചാരണയ്ക്ക് വിധേയനാക്കണമെന്നും ബെന്നി ബെഹനാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. Content Highlights:UDF against Minister Jaleel, FCRA


from mathrubhumi.latestnews.rssfeed https://ift.tt/3fJIhbZ
via IFTTT