Breaking

Saturday, July 25, 2020

അയോധ്യയിലെ ഭൂമിപൂജ: നാഗ്പുർ ആർ.എസ്.എസ്. കേന്ദ്രത്തിൽനിന്ന് മണ്ണ്‌ അയച്ചു

പുണെ: അയോധ്യയിലെ ശ്രീരാമക്ഷേത്രനിർമാണത്തിന്റെഭാഗമായി ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജയ്ക്കായി നാഗ്പുരിലെ ആർ.എസ്.എസ്. കേന്ദ്രത്തിൽനിന്ന് മണ്ണ് അയച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ വിദർഭ മേഖല പ്രമുഖ് ഗോവിന്ദ് ഷിൻദേയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വനവാസകാലത്ത് രാമലക്ഷ്മണന്മാർ സീതയോടൊപ്പം എത്തിയെന്നു കരുതപ്പെടുന്ന നാഗ്പുരിലെ രാംടേക് ക്ഷേത്രപരിസരത്തുനിന്നുള്ള മണ്ണാണ് അയച്ചിട്ടുള്ളത്. മഹാകവി കാളിദാസന്റെ മേഘസന്ദേശകാവ്യം രചിക്കപ്പെട്ട ഈ പുരാണനഗരിയിലെ ത്രിവേണീസംഗമത്തിൽനിന്നുള്ള പുണ്യജലവും അയോധ്യയിലേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിപൂജയ്ക്കായി രാജ്യത്തെ ആയിരക്കണക്കിനു പുണ്യസ്ഥലങ്ങളിൽനിന്ന് മണ്ണും ജലവും കഴിഞ്ഞ മാർച്ചിൽത്തന്നെ അയോധ്യയിലെത്തിക്കണം എന്നായിരുന്നു ക്ഷേത്രനിർമാണത്തിന് തുടക്കംമുതലേ മുൻകൈയെടുത്തിരുന്ന സംഘപരിവാർസംഘടനകൾ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനംമൂലം ആർ.എസ്.എസ്. ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. Content Highlights:Ayodhya RSS Nagpur


from mathrubhumi.latestnews.rssfeed https://ift.tt/32RtdoU
via IFTTT