Breaking

Wednesday, July 22, 2020

മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്; വൈദികരടക്കം 70 പേര്‍ ക്വാറന്റീനില്‍

പത്തനംതിട്ട: മാമോദീസയിൽ പങ്കെടുത്ത വൈദികരുൾപ്പെടെ നിരീക്ഷണത്തിൽ. മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എട്ടു വൈദികരുൾപ്പെടെ എഴുപതോളം പേർ നിരീക്ഷണത്തിലായത്. പ്രക്കാനത്തിനുസമീപം പള്ളിയിൽ, ഒമ്പതിന് ക്രമീകരിച്ച മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ ചടങ്ങിൽ ഭക്ഷണം വിളമ്പിനൽകുകയും ചെയ്തു. ചടങ്ങിൽ സംബന്ധിച്ച വൈദികർ 12, 19 തീയതികളിൽ വിവിധ ദേവാലയങ്ങളിൽ കുർബാന അർപ്പിച്ചു. മാമോദീസ കഴിഞ്ഞു പത്താംദിവസമാണ് യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ക്വാറന്റീനിൽ കഴിയുന്നവരിൽ ചിലർ ക്വാറന്റീൻ ലംഘിച്ച് നാട്ടിലിറങ്ങുന്നതായും പരാതിയുണ്ട്. ക്വാറന്റീൻ ലംഘനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇലവുംതിട്ട പോലീസ് പ്രതികരിച്ചു. കോവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയിലേയ്ക്ക് മാറ്റാതെ 24 മണിക്കൂർ കോവിഡ് പോസിറ്റീവായെന്ന് ആരോഗ്യവകുപ്പിൽ നിന്ന് അറിയിപ്പെത്തിയശേഷവും ഒരുകുടുംബത്തിലെ നാലുപേർ ഒരുദിവസം മുഴുവൻ വീട്ടിൽ കഴിയേണ്ടിവന്നു. അതും രോഗമില്ലാത്ത ഒന്നരവയസ്സുള്ള കുഞ്ഞിനൊപ്പം. അയിരൂരിൽ കഴിഞ്ഞ നാല്ദിവസം മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളോടാണ് ആരോഗ്യവകുപ്പിന്റെ ക്രൂരത. 24മണിക്കൂറോളം രോഗികൾക്കൊപ്പം കഴിഞ്ഞ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്. രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കത്തിൽ വന്നതിനാലാണ് കുടുംബാംഗങ്ങളുടെ പരിശോധന നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് സ്ഥലത്തെ ഹെൽത്ത് ഇൻസ്പെക്ടർ ഇവരെ വിളിച്ച് പോസിറ്റീവായ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയുടെ റിസൽറ്റ് നെഗറ്റീവാണെന്നും രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനമെത്തുമെന്ന് വാർഡംഗം അയിരൂർ പ്രദീപിനോടും പറഞ്ഞു. എന്നാൽ രാത്രി വൈകിയും വാഹനമെത്താത്തതിനെ തുടർന്ന് ജില്ലാമെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ലെന്ന് പറയുന്നു. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പ്രസിദ്ധപ്പെടുത്തുന്ന പോർട്ടലിൽ ഇവരില്ലെന്നായിരുന്നു പിന്നീടെത്തിയ വിശദീകരണം. പഞ്ചായത്തംഗം പലരേയും ബന്ധപ്പെട്ട് നാലുപേരേയും ആശുപത്രിയിലേക്ക് മാറ്റാൻ പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ചൊവ്വാഴ്ച ഇറക്കിയ രോഗിപ്പട്ടികയിൽ നാല് പേരുടേയും വിവരങ്ങൾ വന്നിരുന്നു. തുടർന്ന് രാത്രി ആംബുലൻസെത്തി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. 21പേർക്ക് സമ്പർക്ക രോഗബാധ ജില്ലയിൽ 40പേർക്കാണ് ചൊവ്വാഴ്ച രോഗമുണ്ടായത്. ഇതിൽ 21പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധിച്ചത്.കുന്പഴ ക്ലസ്റ്ററിൽനിന്നുള്ളവരാണ് രോഗികളിലേറെയും. അയിരൂർ സമ്പർക്കം, അടൂരിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കം എന്നിവയിലും രോഗികളുടെ എണ്ണം കൂടി. വീണ്ടും ബാങ്കുകാർക്ക് പത്തനംതിട്ടയിലെ പുതുതലമുറ ബാങ്കിലെ രണ്ട് ജീവനക്കാർക്കു കൂടി രോഗം സ്ഥിരീകരിച്ചു. നേരത്തേയും ഇവിടുത്തെ മൂന്ന് പേർക്ക് രോഗബാധയുണ്ടായിരുന്നു. ചങ്ങനാശ്ശേരി സമ്പർക്കവും ചങ്ങനാശ്ശേരി മാർക്കറ്റിലെ സമ്പർക്കത്തെ തുടർന്ന് ജില്ലയിൽ രണ്ട്പേർക്ക് രോഗബാധയുണ്ടായതായി സംശയമുണ്ട്. ഇവർ മത്സ്യവ്യാപാരികളാണ്. പുതിയ ആറ് കണ്ടെയ്ൻമെന്റ് സോണുകൾ കുളനട ഗ്രാമപ്പഞ്ചായത്തിലെ വാർഡ് രണ്ട്, കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡ് അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നീ സ്ഥലങ്ങളിൽ ജൂലായ് 21 മുതൽ ഏഴുദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം. ചെറുകോൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 11-ഉം മൈലപ്ര ഗ്രാമപ്പഞ്ചായത്തിലെ വാർഡ് ഒൻപതും നിയന്ത്രണത്തിൽനിന്നും ഒഴിവാക്കി. Content Highlights:Covid 19 confirmed man who served food at the baptism ceremony; 70 people in quarantine


from mathrubhumi.latestnews.rssfeed https://ift.tt/2BlaVkx
via IFTTT