കൊൽക്കത്ത : ബിജെപിയിൽ ചേർന്ന് ഒരു ദിവസം കഴിയുമ്പോൾ തനിക്ക് ഒരു രാഷ്ട്രീയപാർട്ടിയുമായും സംബന്ധമില്ലെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ രംഗത്ത്. മധ്യനിരയിലെ മിന്നും താരമായ മെഹ്താബ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരവുമായിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഹുസൈൻ പറഞ്ഞു. ഈസ്റ്റ് ബംഗാളിന്റെ മുൻ നായകൻ കൂടിയായ മെഹ്താബ് ചൊവ്വാഴ്ച ബിജെപിയുടെ മുരളീധർ സെൻ ലെയിൻ ഓഫീസിൽ വെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പാർട്ടി പതാക കൈമാറിയത്. ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികളോടെയാണ് പതാക കൈമാറുന്ന ചടങ്ങ് നടന്നത്. അതുകഴിഞ്ഞ് 24 മണിക്കൂർപൂർത്തിയാകുമ്പോഴാണ് അദ്ദേഹത്തിന്റെ പിൻമാറ്റം "ഇന്ന് മുതൽ എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടായിരിക്കില്ല. എന്റെ തീരുമാനത്തിൽ എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും ഞാൻ ക്ഷമ ചോദിക്കുകയാണ്", മെഹ്താബ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ തീരുമാനത്തിലെത്താൻ ആരും തന്നെ നിർബന്ധിച്ചിട്ടില്ലെന്നുംരാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുകയെന്നത് തന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നുംഹൊസ്സൈൻ പറഞ്ഞു. "ഈയൊരു കാലത്ത്ജനങ്ങളോടൊപ്പം നിൽക്കാൻ ഞാനാഗ്രഹിച്ചു. നിസ്സഹായരായ മനുഷ്യരുടെ മുഖം എന്റെ ഉറക്കം കെടുത്തി. അതുകൊണ്ടാണ്ഞാൻ രാഷ്ട്രീയത്തിലേക്ക്പൊടുന്നനെ രംഗപ്രവേശം ചെയ്തത്. പക്ഷെ ഏതൊരു ജനത്തിനു വേണ്ടിയാണോ ഞാൻ രാഷ്ട്രീയത്തിൽ ചേർന്നത് അവർ ഞാൻ രാഷ്ട്രീയത്തിൽ ചേരാൻ പാടില്ലായിരുന്നെന്ന് പറഞ്ഞു. അവർക്കെന്നെ രാഷ്ട്രീയക്കാരനായി കാണാൻ പറ്റില്ലെന്നും അവർ പറഞ്ഞു". തന്റെ ഭാര്യയും മക്കളും വരെ തന്റെ രാഷ്ട്രീയപ്രവേശനത്തിൽ വേദനിച്ചിരുന്നുവെന്നും മെഹ്താബ് കൂട്ടിച്ചേർത്തു. അതേസമയം തൃണമൂൽ കോൺഗ്രസ്സിൽ നിന്നുള്ള ചില ഭീഷണികളെ ഭയന്നാണ് മെഹ്താബ് ഹുസൈന്റെ മനംമാറ്റമെന്ന് ബിജെപി ആരോപിച്ചു. content highlights:Ex-footballer Mehtab quits politics within 24 hours of joining BJP
from mathrubhumi.latestnews.rssfeed https://ift.tt/2WM8oaF
via
IFTTT