Breaking

Wednesday, July 15, 2020

24 മണിക്കൂറിനിടെ രാജ്യത്ത്‌ 29,429 രോഗികള്‍, 582 മരണം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. പ്രതിദിന രോഗികളുടെ എണ്ണം 30000 ലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 29,429 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഇതുവരെ 9,36,181 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 582 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 24,309 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായത്. 3,19,840 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 5,92,032 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 2,67,665 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 10,695 പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ മരിച്ചത്. 1,490,07 പേർ രോഗമുക്തി നേടിയപ്പോൾ 1,07,963 പേർ ചികിത്സയിൽ തുടരുകയാണ്. തമിഴ്നാട്ടിൽ 1,47,324 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2099 പേർ മരിച്ചു. 97,310 പേർ രോഗമുക്തി നേടിയപ്പോൾ 47,915 പേരാണ് ചികിത്സയിലുള്ളത്. ഡൽഹിയിൽ 1,15,346 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3446 പേർ മരിച്ചു. 93,236 രോഗമുക്തി നേടി. 18,664 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. Content Highlights: India registers 29,429 Covid cases, 582 deaths in 24 hours


from mathrubhumi.latestnews.rssfeed https://ift.tt/3h0TRiU
via IFTTT