മുംബൈ: വജ്രക്കടത്ത് കേസിലെ പ്രതി 23 വർഷത്തിന് ശേഷം മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. അനധികൃതമായി സ്വർണം, വജ്രം എന്നിവ കടത്തിയ കേസിൽ പ്രതിയായ ഹരീഷ് കല്യാൺദാസ് ഭവ്സർ എന്ന പരേഷ് ഷാവേരിയാണ് പിടിയിലായത്. 1997-ലാണ് ഹരീഷും സഹോദരനും 130 കോടി രൂപയുടെ സ്വർണം കടത്തിയത്. സിങ്കപ്പൂരിൽ നിന്നാണ് ഇവർ നികുതി വെട്ടിച്ച് സ്വർണമെത്തിച്ചത്. ഇഡി ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.ഹരിഷിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇയാൾ മുങ്ങി 23 വർഷം കഴിയുമ്പോഴാണ് മുംബൈ ക്രൈംബ്രാഞ്ച് ഇയാളെ ഇന്നലെ പിടികൂടിയത്. Content Highlights:Diamond smuggler caught after 23 years in Mumbai
from mathrubhumi.latestnews.rssfeed https://ift.tt/3eAasZl
via
IFTTT