Breaking

Thursday, July 23, 2020

ബാങ്ക് ജീവനക്കാരുടെ ശമ്പളത്തിൽ 15 ശതമാനം വർധന

മുംബൈ: ബാങ്കിങ് മേഖലയിൽ 15 ശതമാനം ശമ്പളവർധന ഉറപ്പാക്കുന്നതിനുള്ള ധാരണപത്രത്തിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും (ഐ.ബി.എ.) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (യു.എഫ്.ബി.യു.) ബുധനാഴ്ച ഒപ്പുവെച്ചു. മുംബൈയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനത്തുനടന്ന ചർച്ചയിലാണ് സേവന, വേതന പരിഷ്കരണത്തിനു ധാരണയായത്. 2017 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. വേതന പരിഷ്കാരം വരുന്നതോടെ 7900 കോടി രൂപ അധികബാധ്യത ബാങ്കിങ് മേഖലയ്ക്കുണ്ടാവും. 35 ബാങ്കിലെ ജീവനക്കാർക്ക് ഈ പുതിയ സേവന-വേതന വ്യവസ്ഥ ബാധകവും. Content Highlights:15 per cent increase in bank employees salary


from mathrubhumi.latestnews.rssfeed https://ift.tt/2WOKBXz
via IFTTT