ജെനോവ: ബുള്ളറ്റ് ലോങ് റേഞ്ചറിലൂടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ ഇറ്റാലിയൻ സീരി എയിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ജെനോവയെ തോൽപ്പിച്ച് യുവെന്റസ്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് നാലു പോയന്റ് ലീഡ് നേടാനും യുവെന്റസിനായി. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാപണ് നാലു ഗോളുകളും പിറന്നത്. 50-ാം മിനിറ്റിൽ സോളോ ഗോളിലൂടെ പൗളോ ഡിബാലയാണ് യുവന്റസിനെമുന്നിലെത്തിച്ചത്. 56-ാം മിനിറ്റിലായിരുന്നു ജെനോവ ഞെട്ടിയ റോണോയുടെ ബുള്ളറ്റ് ലോങ് റേഞ്ചർ വന്നത്. 73-ാം മിനിറ്റിൽ മനോഹരമായ ഒരു ഗോളിലൂടെ ഡഗ്ലസ് കോസ്റ്റ അവരുടെ ഗോൾ പട്ടിക തികച്ചു. 76-ാം മിനിറ്റിൽ ആന്ദ്രെപിനാമോണ്ടിയാണ് ജെനോവയുടെ ആശ്വാസഗോൾ നേടിയത്. ജയത്തോടെ 29 മത്സരങ്ങളിൽ നിന്ന് യുവെന്റസിന് 72 പോയന്റായി. രണ്ടാമതുള്ള ലാസിയോയേക്കാൾ 4 പോയന്റിന്റെ ലീഡ്. Content Highlights: Cristiano Ronaldo stunner helps Juventus to beat Genoa in Serie A
from mathrubhumi.latestnews.rssfeed https://ift.tt/3ij2F5d
via
IFTTT