പട്ന: മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച് ബിഹാറിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പുഷ്പം പ്രിയ ചൗധരി. ഞായറാഴ്ച രാവിലെ സംസ്ഥാനത്ത് പുറത്തിറങ്ങിയ ഒട്ടുമിക്ക പത്രങ്ങളിലും ഒന്നാം പേജിൽ മുഴുവൻ പരസ്യം നൽകിയാണ് ജെഡിയു നേതാവിന്റെ മകൾ കൂടിയായ പുഷ്പം ചൗധരിയുടെ പ്രഖ്യാപനം. പ്ലൂറൽസ് എന്നാണ് അവരുടെ പാർട്ടിയുടെ പേര്. ജനതാ ദൾ (യു) നേതാവും മുൻ എംഎൽസിയുമായ ബിനോദ് ചൗധരിയുടെ മകളായ പുഷ്പം ചൗധരി ലണ്ടൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ പത്രങ്ങളിൽ ഒന്നാം പേജിൽ നൽകിയ പരസ്യത്തിൽ എല്ലാവരും ഭരിക്കുന്ന ഒരു പ്ലാറ്റ്ഫോമെന്നാണ് തന്റെ പാർട്ടിയെ അവർ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരാൾ ബിഹാറിനെ സ്നേഹിക്കുകയും രാഷ്ട്രീയത്തെ വെറുക്കുകയും ചെയ്താൽ അവർക്കുള്ളതാണ് പ്ലൂരൽസെന്ന് പരസ്യത്തിൽ പറയുന്നു. ബിഹാർ മെച്ചപ്പെട്ടത് അർഹിക്കുന്നു. അതിന് സാധ്യമാണ്. അധികാരം പിടിച്ചെടുക്കാൻ തന്നോടൊപ്പം ചേരണമെന്നും പുഷ്പം ചൗധരി പരസ്യത്തിലൂടെ ജനങ്ങളോട് അഭ്യാർത്ഥിക്കുന്നു. താൻ മുഖ്യമന്ത്രി ആയാൽ 2025 ഓടെ ബിഹാർ രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി മാറും. 2030 ഓടെ സംസ്ഥാനത്തിന്റെ വികസനം യൂറോപ്യൻ രാജ്യങ്ങൾക്ക് തുല്യമാകുമെന്നും അവർ വ്യക്തമാക്കുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയും അവർ പരസ്യത്തിൽ നൽകിയിട്ടുണ്ട്. യു.കെ. സസ്സെക്സ് സർവകലാശാലയിൽ നിന്ന് ഡെവലപ്മെന്റ് സ്റ്റഡീസിൽ എം.എ.നേടിയിട്ടുണ്ട്. കൂടാതെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്ന് മാസ്റ്റേഴ്സ് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ചെയ്തുവെന്നും അവകാശപ്പെടുന്നു. Bihar needs pace, Bihar needs wings, Bihar needs change. Because Bihar deserves better and better is possible. Reject bullshit politics, join Plurals to make Bihar run and fly in 2020. #PluralsHasArrived #ProgressiveBihar2020 pic.twitter.com/GiQU00oiJv — Pushpam Priya Choudhary (@pushpampc13) March 8, 2020 Content Highlights:JDU leaders daughter floats political party, declares her CM candidature for 2020 Bihar polls
from mathrubhumi.latestnews.rssfeed https://ift.tt/2IutNNQ
via
IFTTT