Breaking

Monday, March 9, 2020

അറുപതാം വയസില്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് വിവാഹിതനായി

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുകുൾ വാസ്നിക് വിവാഹിതനായി. ദീർഘകാല സുഹൃത്തായിരുന്ന രവീണ ഖുറാനയെയാണ് മുകുൾ വാസ്നിക് ജീവിത സഖിയാക്കിയത്. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്വകാര്യചടങ്ങായി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ, അംബിക സോണി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. തന്റെ അറുപതാം വയസിലാണ് മുകുൾ വാസ്നിക് വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്താണ്. രണ്ടാം യുപിഎ സർക്കാരിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു മുകുൾ വാസ്നിക്. മഹാരാഷ്ട്രയിലെ പ്രമുഖ നേതാവായിരുന്ന ബാലകൃഷ്ണ വാസ്നികിന്റെ മകനാണ്. Wishing Mukul Wasnik Ji and Raveena Khurana Ji heartiest congratulations on embarking on this new journey together as a couple. May the coming years prove to be the happiest time of your life. Stay blessed. pic.twitter.com/XPVMx0CjXf — Ashok Gehlot (@ashokgehlot51) March 8, 2020 Content Highlights:Congress gen secy Mukul Wasnik marries at 60


from mathrubhumi.latestnews.rssfeed https://ift.tt/38w2QUR
via IFTTT