Breaking

Monday, March 9, 2020

ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ കൊറോണ പടര്‍ന്നു പിടിക്കുമെന്ന് എ.സി.പിയുടെ പേരില്‍ വ്യാജസന്ദേശം

കൊച്ചി: സംസ്ഥാനത്ത് പുതിയ കോവിഡ്-19 വൈറസ് അണുബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങളെ ആശങ്കയിലാക്കി വ്യാജ സന്ദേശങ്ങൾ പരക്കുന്നു. ഇത്തരം സന്ദേശങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ പറയുമ്പോഴും വ്യാജസന്ദേശങ്ങൾക്ക് കുറവില്ല. എറണാകുളം എ.സി.പി. കെ. ലാൽജിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് ഇതിൽ ഒടുവിലത്തേത്. കൊറോണ വൈറസ് കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പടർന്നുപിടിക്കുമെന്നാണ് വ്യാജ ശബ്ദസന്ദേശം. ഇത് സമൂഹമാധ്യമങ്ങളിൽ കൂടി വ്യാപകമായി പ്രചിരിക്കുന്നുണ്ട്. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജസന്ദേശം തയ്യാറാക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ കർശന നടപടിയെടുക്കുമെന്ന് ലാൽജി പറഞ്ഞു. Content Highlights:Fake messages spreading in social media about the corona


from mathrubhumi.latestnews.rssfeed https://ift.tt/39C5gT3
via IFTTT