Breaking

Monday, March 9, 2020

കെ.എസ്.ആര്‍.ടി.സിയില്‍ പഞ്ചിങ് ഒഴിവാക്കി, ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം: ഗതാഗത മന്ത്രി

കോഴിക്കോട്: കോവിഡ്- 19 ( കൊറോണ ) പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ ബയോമെട്രിക് പഞ്ചിങ് നിർത്തിവെച്ചതായി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിലായതായും മന്ത്രി പറഞ്ഞു. മാത്രമല്ല ജീവനക്കാർക്ക് ജോലിസമയത്ത് മാസ്ക് നിർബന്ധമാക്കിയെന്നും മന്ത്രി വ്യക്തമാക്കി. തീരുമാനം കേരളത്തിലെ മുഴുവൻ കെ.എസ്.ആർ.ടി.സി സെക്ടറിലും നടപ്പിലാക്കുമെന്നും മന്ത്രിവ്യക്തമാക്കി. പത്തനംതിട്ട സെക്ടറിലെ മുഴുവൻ കെ എസ് ആർ ടി സി ജീവനക്കാർക്കും മാസ്ക് വിതരണം ചെയ്തു. മറ്റു ജില്ലകളിലും ആവശ്യാനുസരണം മാസ്ക് ലഭ്യമാക്കും. ബസ്സുകളിൽ ഹാൻഡ് സാനിറ്റൈസർ നൽകുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി മെഡിക്കൽ അസോസിയേഷനോടും മറ്റും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കെ എസ് ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. Content Highlights:Corona Scare; no compulsory punching in KSRTC, Mask compulsory for employees


from mathrubhumi.latestnews.rssfeed https://ift.tt/2TAnI9h
via IFTTT