Breaking

Monday, March 9, 2020

കൊറോണ ലക്ഷണങ്ങളുമായി സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ബംഗാള്‍ സ്വദേശി മരിച്ചു

കൊൽക്കത്ത: കൊറോണ ലക്ഷണങ്ങളുമായി പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നയാൾ മരിച്ചു. സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ ജനാറുൾ ഹഖ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്ന ഹഖ്നാലു ദിവസമായി ചികിത്സയിലായിരുന്നു. പ്രമേഹം ഗുരുതരമായതായിരിക്കണം മരണകാരണമെന്ന് സംശയിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രമേഹം കടുത്തതിനൊപ്പം പനിയും ചുമയും ജലദോഷവും ഹഖിനുണ്ടായിരുന്നു. കൊറോണബാധ സംശയിച്ചതിനെ തുടർന്ന് മുർഷിദാബാദ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ശരീരസ്രവങ്ങൾ പരിശോധനയ്ക്കയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കൊറോണബാധയാണ് മരണകാരണമായതെന്ന് കരുതുന്നില്ലെന്ന് മെഡിക്കൽ കോളേജ് ഡയറക്ടർ അറിയിച്ചു. പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹഖിന് കൊറോണബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അധികൃതർ പ്രതിരോധനടപടികൾ കർശനമാക്കിയിട്ടുണ്ട്.കുടുംബാംഗങ്ങളെ മൃതശരീരത്തിൽ സ്പർശിക്കാനനുവദിക്കില്ലെന്നും സുരക്ഷാമാർഗങ്ങൾ സ്വീകരിച്ച് മാത്രമേ അന്തിമകർമങ്ങൾ നടത്താൻ അനുവാദം നൽകുകയുള്ളുവെന്നും അധികൃതർ അറിയിച്ചു. ശരീരസ്രവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെങ്കിലും രോഗബാധ തടയാനുള്ള കരുതൽ നടപടികൾ കൈക്കൊള്ളാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. Content Highlights: Saudi-Returned Man Dies In Bengal,Samples Sent For Coronavirus Test


from mathrubhumi.latestnews.rssfeed https://ift.tt/2TzSoaw
via IFTTT