Breaking

Monday, March 9, 2020

മാഞ്ചെസ്റ്റര്‍ വീണ്ടും ചുവന്നു; ഡര്‍ബിയില്‍ ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ പൊളിച്ച് സോള്‍ഷ്യര്‍

മാഞ്ചെസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2020-ലെ ആദ്യ മാഞ്ചെസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഒലെ ഗണ്ണർ സോൾഷ്യറിന്റെ മാഞ്ചെസ്റ്റർ യുണൈറ്റഡ് ഗ്വാർഡിയോളയുടെ സിറ്റിയെ തകർത്തത്. കഴിഞ്ഞ ഡിസംബറിൽ സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തിലും യുണൈറ്റഡിനായിരുന്നു ജയം (2-1). 10 വർഷത്തിനു ശേഷം പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ ഡർബിയിൽ ഡബിൾ നേട്ടം സ്വന്തമാക്കാനും യുണൈറ്റഡിനായി. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ആന്റണി മാർഷ്യൽ, സ്കോട്ട് മക്ടൊമിനായ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. തോൽവിയോടെ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ നിലനിൽപ്പ് ഭീഷണിയിലായി. 30-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ഒരുക്കിയ അവസരം മാർഷ്യൽ ഗോളാക്കി മാറ്റി. പന്ത് കൈവശം വെച്ച് കളിക്കാൻ സിറ്റി ശ്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം ഉറച്ച് നിന്നതോടെ ഗോൾ അകന്നു. അധിക സമയത്തിന്റെ ആറാം മിനിറ്റിൽ മക്ടൊമിനായ് യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി. ജയത്തോടെ 29 മത്സരങ്ങളിൽ നിന്ന് 45 പോയന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുണ്ട്. 28 കളികലിൽ നിന്ന് 57 പോയന്റുമായി സിറ്റി രണ്ടാമതും. Content Highlights: Manchester United Beats City


from mathrubhumi.latestnews.rssfeed https://ift.tt/2TMvuLW
via IFTTT