തിരുവനന്തപുരം:ചവറ എം.എൽ.എ എ വിജയൻ പിള്ളയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ജനങ്ങളോട് അർപ്പണബോധത്തോടെ പ്രവർത്തിച്ച സാമാജികനായിരുന്നു ചവറ എം.എൽ എ എൻ. വിജയൻ പിള്ള എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചവറ മേഖലയുടെ വികസനത്തിൽ പ്രത്യേകിച്ചും നിയമസഭാംഗമെന്ന നിലയിൽ കേരള വികസനത്തിന് പൊതുവിലും വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്. ജനങ്ങളുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ പൊതു പ്രവർത്തകനായിരുന്നു. രണ്ടു ദശാബ്ദത്തിലേറെ പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച വിജയൻ പിള്ള ആശുപത്രിക്കിടക്കയിലും ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവ തൽപരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ചികിത്സയ്ക്കിടെ ആശുപത്രിയിൽ വിജയൻ പിള്ളയെ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. Content Highlight: CM Pinarayi vijayan condoles the death of Chavara MLA Vijayan Pillai
from mathrubhumi.latestnews.rssfeed https://ift.tt/32XsZuy
via
IFTTT