തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇറ്റലിയിൽ നിന്നും വന്നവരാണ്. ഇവർ സഞ്ചരിച്ച വിമാനത്തിൽ കേരളത്തിലെത്തിയ എല്ലാ യാത്രക്കാരും ഉടൻ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച വിമാനത്തിന്റെ വിശദാംശങ്ങൾ ഫെബ്രുവരി 29നാണ് ഇവർ വെന്നീസിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തർ എയർവേയ്സിന്റെ QR 126 വെനീസ്-ദോഹ ഫ്ളൈറ്റിൽ രാത്രി 11.20 നാണ് ഇവർ ദോഹയിലെത്തിയത്. ദോഹയിൽ ഒന്നര മണിക്കൂർ കാത്തിരുന്നു. ശേഷം ഖത്തർ എയർവേയ്സിന്റെ QR 514 ദോഹ-കൊച്ചി ഫ്ളൈറ്റിൽ രാവിലെ 8.20 ന് കൊച്ചിയിലെത്തി. കൊച്ചിയിൽ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവർ പത്തനംതിട്ട റാന്നിയിലെ ഐത്തലയിലെത്തിയത്. Content Highlights:Five corona case confirmed in Pathanamthitta district of Kerala
from mathrubhumi.latestnews.rssfeed https://ift.tt/2VVvuvY
via
IFTTT