Breaking

Tuesday, March 10, 2020

പക്ഷിപ്പനിയെന്ന് സംശയം, ഭീതി പരത്തി കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

കോഴിക്കോട്: പക്ഷിപ്പനി ബാധയുടെ ഭീതി നിലനിൽക്കെ കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരിമൂലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. 100ൽ അധികം വവ്വാലുകളാണ് ചത്തൊടുങ്ങിയത്. വേങ്ങേരി, വെസ്റ്റ് കൊടിയത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് പക്ഷിപ്പനി ബാധ റിപ്പോർട്ട് ചെയ്തത്. വെസ്റ്റ് കൊടിയത്തൂരിന് സമീപമാണ് വവ്വാലുകൾ ചത്തൊടുങ്ങിയ കാരിമൂലയെന്ന സ്ഥലം. രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോഴികളടക്കം 3000 പക്ഷികളേയാണ് കൊന്നൊടുക്കിയത്. ഇതിനായി തയ്യാറാക്കിയ ദ്രുതകർമസേനയുടെ പ്രവർത്തനം തുടരുകയാണ്. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. ഈ പ്രവർത്തനം നടക്കുന്നതിനിടെയാണ് ആശങ്കപരത്തി വവ്വാലുകൾ കൂട്ടത്തോടെ ചത്തുവീഴുന്നത്. കാരമൂലയിലെ ഒരു മരത്തിൽ താമസിച്ചിരുന്ന വവ്വാലുകളാണ് കൂട്ടത്തോടെ ചത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇത് ശ്രദ്ധയിൽ പെട്ടത്. വവ്വാലുകൾ ചത്തുവീണ കാര്യം നാട്ടുകാർ മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കാക്കകളും, ദേശാടന പക്ഷികളും അടക്കം പക്ഷിപ്പനി ബാധയേതുടർന്ന് ചാകുന്നുണ്ട്. വേങ്ങേരിയിൽ കാക്കകൾ പനിയേതുടർന്ന് ചത്തുവീഴുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നതുകൊണ്ട് മാത്രം പക്ഷിപ്പനി പടരുന്നത് ഒഴിവാക്കാനാകില്ലെന്നാണ് ഇപ്പോൾ ഭയപ്പെടുന്നത്. ദേശാടന പക്ഷികളിൽ നിന്നാണ് രോഗം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കാലാവസ്ഥാ മാറ്റത്തേ തുടർന്ന് മുമ്പ് കേരളത്തിൽ എത്താതിരുന്ന ദേശാടന പക്ഷികൾ കൂടുതലായി എത്തിത്തുടങ്ങുന്നുണ്ട്. വിഷയത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ പറയുന്നത്. രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. Content Highlights:Bird flue in Kozhikode, hundreds of bats died


from mathrubhumi.latestnews.rssfeed https://ift.tt/2Q18DuV
via IFTTT