Breaking

Monday, March 9, 2020

ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ഹര്‍മന്‍പ്രീത് സ്വയം തീരുമാനമെടുക്കേണ്ട സമയമായെന്ന് മുന്‍താരം

ന്യൂഡൽഹി: വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ക്യാപ്റ്റൻസി ഭാവിയെ ചോദ്യം ചെയ്ത് മുൻതാരം ശാന്ത രംഗസ്വാമി. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ ഹർമൻപ്രീത് തന്നെ ഒരു തീരുമാനമെടുക്കേണ്ട സമയമായെന്നും ക്യാപ്റ്റൻ എന്നതിനേക്കാളുപരി ഹർമൻപ്രീത് എന്ന ബാറ്ററാണ് ടീമിന് പ്രധാനപ്പെട്ടതെന്നും രംഗസ്വാമി പറഞ്ഞു. കഴിവുള്ള താരങ്ങളായ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ഹർമൻപ്രീത് തുടങ്ങിയവർ തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെട്ടത് നിരാശപ്പെടുത്തിയെന്നും അവർ പറഞ്ഞു. 2018 വനിതാ ട്വന്റി 20 ലോകകപ്പ് സെമിയിലും ഇന്ത്യ തോറ്റ് പുറത്തായത് ഹർമൻപ്രീത് ക്യാപ്റ്റനായിരിക്കെയാണ്. ഇത്തവണത്തെ ടൂർണമെന്റിൽ ബാറ്റിങ്ങിലും ദയനീയമായിരുന്നു ഹർമൻപ്രീതിന്റെ പ്രകടനം. 4, 15, 1, 8, 2 എന്നിങ്ങനെയാണ് ഹർമൻപ്രീതിന്റെ സ്കോറുകൾ. അതേസമയം മികച്ച പ്രകടനം നടത്തിയ ഷഫാലി വർമ, ശിഖ പാണ്ഡെ എന്നിവർക്കൊപ്പം ടീമിലെ സ്പിന്നർമാരെയും അവർ അഭിനന്ദിച്ചു. Content Highlights: Harmanpreet's captaincy can be reviewed Former captain


from mathrubhumi.latestnews.rssfeed https://ift.tt/2PVPTNl
via IFTTT