Breaking

Tuesday, March 10, 2020

ഇറാനില്‍ നിന്ന് 58 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം തിരിച്ചെത്തി

ന്യൂഡൽഹി: കൊറോണവൈറസ് വ്യാപകമായി പടരുന്ന ഇറാനിൽ നിന്ന് 58 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. തീർത്ഥാടകരായ 58 പേരുടെ ആദ്യ സംഘം വ്യോമസേനാ വിമാനത്തിൽ ഗാസിയാബാദിലുള്ള വ്യോമതാവളത്തിലിറങ്ങി. ടെഹ്റാനിൽ നിന്നാണ് ഇവരെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയ എംബസി ഉദ്യോഗസ്ഥർ, മെഡിക്കൽ സംഘം, വ്യോമസേന എന്നിവർക്ക് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നന്ദി അറിയിച്ചു. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ഇറാനിൽ നിന്ന് ആളുകളെ കൊണ്ടുവന്നത്. ഫെബ്രുവരി 26-ന് ചൈനയിലെ വുഹാനിൽ നിന്ന് 76 ഇന്ത്യക്കാരേയും 36 വിദേശികളേയും ഗ്ലോബ് മാസ്റ്റർ ഇന്ത്യയിലെത്തിച്ചിരുന്നു. #WATCH IAF C-17 Globemaster carrying the first batch of 58 Indian pilgrims, lands at Hindon air force station in Ghaziabad from Tehran, Iran. #CoronaVirus https://t.co/soTRjNkYl9 pic.twitter.com/kXvDMzcAtY — ANI (@ANI) March 10, 2020 Content Highlights:Corona-India brings home 58 pilgrims from Iran


from mathrubhumi.latestnews.rssfeed https://ift.tt/2vShjNv
via IFTTT