Breaking

Tuesday, March 10, 2020

യുഎഇയിലുള്ള സൗദി പൗരന്‍മാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

ദുബായ്: യുഎഇയിലുള്ള സൗദി പൗരൻമാർ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ 72 മണിക്കൂറിനുള്ളിൽ യാത്ര തിരിക്കണമെന്ന് യുഎഇയിലെ സൗദി എംബസി അറിയിച്ചു. അൽ ബത്താ അതിർത്തി വഴി റോഡ് മാർഗ്ഗമോ അല്ലെങ്കിൽ ദുബായ് അന്താരാഷ്ട്ര വിമാനതാവളം വഴിയോ 72 മണിക്കൂറിനുള്ളിൽ സൗദി അറേബ്യൻ പൗരൻമാർക്ക് മടങ്ങാം. ബഹ്റൈനിലുള്ള തങ്ങളുടെ പൗരൻമാർക്കും സൗദി സമാന നിർദ്ദേശം നൽകി. സൗദി അറേബ്യയിൽ അഞ്ച് കൊറോണ വൈറസ്കേസുകൾ കൂടി റിപ്പോട്ട് ചെയ്തു. മക്കയിൽ ആദ്യ കൊറോണ ബാധ. അടുത്തിടെ രാജ്യത്തെത്തിയ ഈജിപ്ഷ്യൻ പൗരനാണ് മക്കയിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ളത്. ഇതോടെ സൗദിയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഇരുപതായി. Content Highlights:Coronavirus-Saudi citizens in UAE can return home within 72 hours


from mathrubhumi.latestnews.rssfeed https://ift.tt/38H8ZNL
via IFTTT