ന്യൂഡൽഹി: വൈദികരെ അകാരണമായി സ്ഥലം മാറ്റുന്നതിൽ മാർത്തോമ്മ സഭഡൽഹി ഭദ്രാസനം ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. വിശ്വാസികളും വൈദികരും ചേർന്ന് ബിഷപ്പിന്റെ ഓഫീസ് ഉപരോധിച്ചു. മാർത്തോമ്മ ഡൽഹി ഭദ്രാസന ആസ്ഥാനത്താണ് പ്രതിഷേധം നടക്കുന്നത്. ബിഷപ്പിനെതിരെ അഴിമതി ആരോപണവും പ്രതിഷേധക്കാർ ഉന്നയിക്കുന്നു. മയൂർവിഹാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് പ്രധാനമായും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ചില വൈദികർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നു. ഇവരെ അകാരണമായി സ്ഥലം മാറ്റുന്നു തുടങ്ങിയ ആരോപണങ്ങളാണ്വിശ്വാസികൾ ഉന്നയിക്കുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. ഭദ്രാസന സെക്രട്ടറി സ്ഥാനത്തേക്ക് ചിലർ മത്സരിച്ചിരുന്നു. ഇതിൽ ബിഷപ്പിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ചില വൈദികരെ സ്ഥലം മാറ്റിയതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. Content Highlights:protest against Marthoma church Delhi Bishop
from mathrubhumi.latestnews.rssfeed https://ift.tt/3aSQyYj
via
IFTTT