Breaking

Friday, March 6, 2020

സിഎഎ വിരുദ്ധ പ്രതിഷേധം: 53 പേരുടെ ചിത്രങ്ങളും മേല്‍വിലാസങ്ങളും പ്രദര്‍ശിപ്പിച്ച് ജില്ലാഭരണകൂടം

ലഖ്നൗ: ഡിസംബർ 19ന് ലഖ്നൗവിലുണ്ടായ പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളും മേൽവിലാസവും രേഖപ്പെടുത്തിയ ഹോർഡിങ് നഗരമധ്യത്തിൽ പ്രദർശിപ്പിച്ച് ലഖ്നൗ ജില്ലാഭരണകൂടം. ഷിയ പുരോഹിതൻ മൗലാന സെയ്ഫ് അബ്ബാസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥർ എസ്.ആർ.ദരപുരി, കോൺഗ്രസ് നേതാവ് സദഫ് ജാഫർ എന്നിവരുൾപ്പടെ 53 പേരുടെ ചിത്രളും പേരുവിവരങ്ങളുമാണ് ഹോർഡിങ്ങിലുള്ളത്. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടയിൽ അക്രമം നടത്തിയവരിൽ ജില്ലാ ഭരണകൂടം തിരിച്ചറിഞ്ഞവരുടെ ചിത്രങ്ങളാണ് നഗരത്തിൽ പലഭാഗങ്ങളിലായി പ്രദർശിപ്പിച്ചിരിക്കുന്ന ഹോർഡിങ്ങിലുള്ളതെന്ന് ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശ് അറിയിച്ചു. ഇത്തരത്തിൽ നൂറ് ഹോർഡിങ്ങുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രദർശിപ്പിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നോട്ടീസും ജില്ലാ ഭരണകൂടം അയച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനാണ് തീരുമാനം. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ 1.55 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ലഖ്നൗ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്. ഥാക്കുർഗഞ്ചിൽ നിന്നുള്ള പത്തുപേർ, ഖെയിസർബാഗിൽ നിന്നുള്ള ആറുപേർ എന്നിവർക്ക് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. Content Highlights:The Lucknow district administration put up hoardings with photos and addresses of anti-CAA protesters


from mathrubhumi.latestnews.rssfeed https://ift.tt/32TcgIN
via IFTTT