Breaking

Wednesday, March 25, 2020

രജനീകാന്ത് 50 ലക്ഷം നല്‍കി, സിനിമാമേഖലയിലെ തൊഴിലാളികള്‍ക്ക് സഹായവുമായി തമിഴ് താരങ്ങള്‍

ചെന്നൈ: സിനിമാചിത്രീകരണം മുടങ്ങിയതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികൾക്ക് സഹായം നൽകാൻ രജനീകാന്ത് അടക്കം താരങ്ങൾ രംഗത്ത്. ചലച്ചിത്ര തൊഴിലാളികളുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി) മുഖേനയാണ് സഹായം നൽകുന്നത്. രജനി 50 ലക്ഷംരൂപ സംഭാവനചെയ്തു. വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നിവർ 10 ലക്ഷം രൂപവീതം നൽകി. ഫെഫ്സിയിൽ അംഗങ്ങളായ 15,000 പേരുടെ കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള അവശ്യസാധനങ്ങൾ നൽകാൻ രണ്ടുകോടി രൂപ ആവശ്യമുണ്ടെന്ന് പ്രസിഡന്റ് ആർ.കെ. ശെൽവമണി അറിയിച്ചിരുന്നു. തുടർന്നാണ് താരങ്ങൾ സഹായവുമായി എത്തിയത്. നടൻ ശിവകുമാർ മക്കളും നടന്മാരുമായ സൂര്യ, കാർത്തി എന്നിവർക്കൊപ്പം 10 ലക്ഷം രൂപ ആദ്യംതന്നെ പ്രഖ്യാപിച്ചു. പാർഥിപൻ 250 ചാക്ക് അരിയും പ്രകാശ്രാജ് 150 ചാക്ക് അരിയും സംഭവാനചെയ്തു. കൊറോണയെത്തുടർന്ന് മാർച്ച് 19 മുതൽ തമിഴ്നാട്ടിൽ സിനിമാചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. Content Highlights :corona virus outbreak rajinikanth donates 50 lakhs to daily wage workers in tamil film industry


from mathrubhumi.latestnews.rssfeed https://ift.tt/3bsl7UX
via IFTTT