ന്യൂഡൽഹി: മൃഗങ്ങൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഭക്ഷണത്തിന്റെ ലഭ്യതയും അനുയോജ്യമായ സാഹചര്യവും തേടി സഞ്ചരിക്കാരുണ്ട്. എന്നാൽ ഇണയെ തേടി ഒരു കടുവ സഞ്ചരിച്ചത് 2,000 കിലോമീറ്റർ ദൂരമാണ്. മഹാരാഷ്ട്രയിലെ ടിപേശ്വർ ദേശീയോദ്യാനത്തിൽ നിന്നുള്ള കടുവയാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കൂടി കടുവയുടെ വിവരം പങ്കുവെച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജ്ഞാൻഗംഗ വനത്തിലാണ് ഈ കടുവ ചെന്നെത്തിയതെന്നും പർവീൺ കസ്വാൻ തന്റെ ട്വീറ്റിൽ പറയുന്നു. കനാലുകൾ, കാടുകൾ, കൃഷിയിടങ്ങൾ, റോഡുകൾ എന്നുവേണ്ട വിവിധ മാർഗങ്ങൾ കടന്ന് 2000 കിലോമീറ്ററുകൾ കറങ്ങിയാണ് കടുവ ജ്ഞാൻഗംഗ വനത്തിലെത്തിയതെന്നും ഇദ്ദേഹം പറയുന്നു. This #Tiger from India after walking into records has settled to Dnyanganga forest. He walked for 2000 Kms through canals, fields, forest, roads & no conflict recorded. Resting in daytime & walking in night all for finding a suitable partner. Was being continuously monitored. pic.twitter.com/N1jKGXtMh2 — Parveen Kaswan, IFS (@ParveenKaswan) March 5, 2020 2019 മാർച്ചിൽ കടുവയെ റേഡിയോ ടാഗ് ചെയ്തിരുന്നു. കൂടാതെ ജിപിഎസ് ട്രാക്കറും കടുവയുടെ ശരീരത്തിൽ പിടിപ്പിച്ചിട്ടുണ്ട്. ഇതുവഴിയാണ് കടുവയുടെ സഞ്ചാരം നിരീക്ഷിച്ചതെന്ന് പർവീൺ കസ്വാൻ പറയുന്നു. പകൽ സമയങ്ങളിൽ വിശ്രമിച്ച് രാത്രികാലങ്ങളിലാണ് കടുവ യാത്ര നടത്തിയിരുന്നത്. ഇത്രദൂരം സഞ്ചരിച്ചിട്ടും ഇതിന്റെ സഞ്ചാര പാതയിൽ ഒരിടത്തുപോലും മനുഷ്യരെയോ വളർത്തുമൃഗങ്ങളെയോ ആക്രമിച്ചതായി റിപ്പോർട്ടുകളൊന്നും വന്നിട്ടുമില്ല. കടുവ ഇപ്പോഴും തനിക്കിണങ്ങിയ പങ്കാളിയെ കണ്ടെത്തിയോ എന്ന് വ്യക്തമല്ല. എങ്കിലും അതിനെ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്. Content Highlights:Tiger walks 2000km in search of a partner
from mathrubhumi.latestnews.rssfeed https://ift.tt/3axNIrs
via
IFTTT