Breaking

Monday, February 24, 2020

‘നമസ്തേ ട്രംപി’നെതിരേ പ്രതിഷേധം

അഹമ്മദാബാദ്: ചേരികളെ മറച്ചും വൻതുക ചെലവഴിച്ചും നടത്തുന്ന 'നമസ്തേ ട്രംപ്' പരിപാടി സർവാധിപത്യ രാഷ്ട്രീയത്തിന്റെ ഘോഷമാണെന്ന് നഗരത്തിലെ 160 സാമൂഹികപ്രവർത്തകരും വിദ്യാഭ്യാസവിദഗ്ധരും കുറ്റപ്പെടുത്തി. മല്ലികാ സാരാഭായിയും ഐ.ഐ.എം., സെപ്റ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ അധ്യാപകരും അടക്കമുള്ളവരാണ് തുറന്നകത്തിൽ പ്രതിഷേധം വ്യക്തമാക്കിയത്. പ്രതീക്ഷയില്ലെന്ന് കോൺഗ്രസ് ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിൽ ഇതുവരെ അനുകൂലമായ സൂചനകളൊന്നും കാണുന്നില്ലെന്ന് കോൺഗ്രസ്. “പ്രതിരോധ- സുരക്ഷാ രംഗങ്ങളിലെയും ബഹിരാകാശ- ആണവ രംഗങ്ങളിലെയും സഹകരണം നേരത്തേയുള്ളതും തുടർന്നുപോകുന്നതുമാണ്. സന്ദർശനത്തിൽ എന്തെങ്കിലും പുതിയ വ്യാപാരക്കരാറോ കയറ്റിറക്കുമതി ആനുകൂല്യം പുനഃസ്ഥാപിക്കലോ ഉണ്ടാവില്ല. ഇക്കാര്യത്തിൽ നിഷേധാത്മക പ്രസ്താവനകൾ അമേരിക്ക നടത്തിക്കഴിഞ്ഞു”- മുതിർന്നനേതാവ് ആനന്ദ് ശർമ പറഞ്ഞു. Content Highlights:Donad Trump India visit


from mathrubhumi.latestnews.rssfeed https://ift.tt/3cc0sWm
via IFTTT