ചെന്നൈ: ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി.) നടപ്പാക്കുമ്പോൾ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ ഇന്ത്യാ സന്ദർശനത്തിനെത്തുന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശംതേടണമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാരിന് ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ ധാരണയില്ല. മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കുനേെര കടുത്ത നിലപാടെടുക്കുന്ന ട്രംപിനോട് ഉപദേശം തേടാവുന്നതാണ് -ചിദംബരം പരിഹാസത്തോടെ പറഞ്ഞു. ചെന്നൈയിൽ പൗരത്വനിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പല രാജ്യങ്ങൾക്കും അനധികൃത കുടിയേറ്റം തടയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ആർക്കും ഇതുവരെ അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കാൻ സാധിച്ചിട്ടില്ല. എൻ.ആർ.സി. നടപ്പാക്കിയ അസമിൽമാത്രം 19 ലക്ഷം പേർ അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരെ എങ്ങനെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന ചോദ്യത്തിന് കേന്ദ്രത്തിന് മറുപടിയില്ല. 'രാജ്യം മുഴുവൻ എൻ.ആർ.സി. നടപ്പാക്കുമ്പോൾ കോടിയിലേറെ പേരെ രാജ്യത്തുനിന്ന് പുറത്താക്കേണ്ടി വരും. ഇവരെ കടൽമാർഗമാണോ, കരമാർഗമാണോ, വ്യോമ മാർഗമാണോ പുറത്താക്കുന്നത് ? എവിടേക്കാണ് പറഞ്ഞയക്കുന്നത് ? ബംഗാൾ ഉൾക്കടലിൽ എറിയുമോ?' -ചിദംബരം ചോദിച്ചു. ഭരണഘടനാ സംരക്ഷണസമിതി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിൽ സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രനും പ്രസംഗിച്ചു. Content Highlights:Donad Trump India visit
from mathrubhumi.latestnews.rssfeed https://ift.tt/2T2rbM0
via
IFTTT