കൊൽക്കത്ത:പശ്ചിമ ബംഗാളിലെ ജാദവ്പുർ സർവകലാശാല തിരഞ്ഞെടുപ്പിൽ ഇടത് അനുകൂല സംഘടനകൾക്ക് വിജയം. ആർട്സ്, സയൻസ്, എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നീ വിഭാഗങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എൻജിനീയറിങ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ,സെൻട്രൽ പാനലിലേക്കുള്ള അഞ്ചു സീറ്റുകളിലും ഡി.എസ്.എഫ്.(ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ) വിജയിച്ചു. മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സർവകലാശാലയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി എ.ബി.വി.പി. മത്സരിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. എൻജിനീയറിങ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ എ.ബി.വി.പി. രണ്ടാംസ്ഥാനത്തെത്തി. എസ്.എഫ്.ഐക്ക് മൂന്നാംസ്ഥാനത്തെത്താനെ സാധിച്ചുള്ളൂ. സയൻസ് വിഭാഗത്തിൽ വി ദ ഇൻഡിപെൻഡൻസ്(ഡബ്ള്യൂ.ടി.ഐ.) നാല് ഭാരവാഹിസ്ഥാനങ്ങളും നേടി. ആർട്സ് വിഭാഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനങ്ങളിലും എസ്.എഫ്.ഐ. വിജയിച്ചു. ഡി.എസ്.എഫായിരുന്നു ഇവിടെ എസ്.എഫ്.ഐയുടെ എതിരാളി. തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ തൃണമൂൽ ഛാത്ര് പരിഷത്ത് മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ദയനീയമായിരുന്നു പ്രകടനം. content highlights:jadavpur university elections pro left organisations retains control
from mathrubhumi.latestnews.rssfeed https://ift.tt/2T20tTT
via
IFTTT