Breaking

Friday, February 21, 2020

അവിനാശി അപകടം: കൂട്ടിയിടിയുടെ ആഘാതം പത്തുനില കെട്ടിടത്തില്‍ നിന്ന് വീഴുന്നതിനു സമാനം

എതിർദിശയിൽ സഞ്ചരിക്കുന്ന രണ്ടുവാഹനങ്ങൾ കൂട്ടിയിടിച്ചാൽ യാത്രക്കാർക്ക് ഏൽക്കുന്ന ആഘാതം വാഹനങ്ങളുടെ വേഗത്തിന്റെ ആകെത്തുകയ്ക്ക് തുല്യമായിരിക്കും. ബസും ട്രക്കും ഓടിയിരുന്നത് 80 കിലോമീറ്റർ വേഗത്തിലാണെങ്കിൽ യാത്രക്കാരന്റെ മേൽ അനുഭവപ്പെടുക 160 കിലോമീറ്റർ വേഗത്തിന്റെ ആഘാതമായിരിക്കും. അൻപത് കിലോമീറ്റർ വേഗത്തിൽ ഓടുന്ന വാഹനം ഇടിച്ചാലുണ്ടാകുന്ന ആഘാതം മൂന്നു നില കെട്ടിടത്തിൽ നിന്ന് വീഴുന്നതിനു തുല്യമായിരിക്കും. ട്രക്കിന്റെ അതേ വേഗമായിരിക്കും അതിലെ കണ്ടെയ്നറിനും. അതിനാൽ ബസിലെ യാത്രക്കാരുടെ ശരീരത്തിൽ ഈ കണ്ടെയ്നർ വന്നിടിച്ചിട്ടുണ്ടാവുന്ന ആഘാതം ഏകദേശം പത്തുനില കെട്ടിടത്തിൽ നിന്ന് വീണതുപോലെയായിരിക്കും. കെ. എസ്. ആർ. ടി. സി. വോൾവോ ബസ്- ബെംഗളൂരുവിൽനിന്ന് റണാകുളത്തേക്ക് യാത്രക്കാരുടെ എണ്ണം -48 കണ്ടെയ്നർ ട്രക്ക് കൊച്ചിയിൽനിന്ന് സേലം ഭാഗത്തേക്ക് ഭാരം -35ടൺ കണ്ടെയ്നറിന്റെ ഭാരം -2 ടൺ കണ്ടെയ്നറിൽ നിറച്ചിരുന്നത് ടൈലുകൾ അപകടം ആറുവരിയുള്ള ദേശീയപാത 544-ൽ അവിനാശി മേൽപാലത്തിന് സമീപത്തെ വളവ് നിയന്ത്രണം വിട്ട് അരളി ചെടികളുള്ള ഡിവൈഡറിലൂടെ 100 മീറ്ററോളം കണ്ടെയ്നർ ലോറി ഓടുന്നു മറുഭാഗത്തെ റോഡിന്റെ പാതി ഭാഗത്തോളം കയറി ഈ ഭാഗത്തുടെ വരികയായിരുന്ന ബസ് ബാക്കിയുള്ള പാതി ഭാഗത്തേക്ക് വെട്ടിക്കാൻ പറ്റുന്നതിനെക്കാൾ വേഗത്തിൽ ലോറി എത്തിയതാവാമെന്നാണ് നിഗമനം റോഡിലെ വളവിൽ ദൂരക്കാഴ്ച എളുപ്പവുമല്ല. റോഡിൽ ക്യാമറയുമില്ല Content Highlights:impact of collision in KSRTC Volvo Accident


from mathrubhumi.latestnews.rssfeed https://ift.tt/37Nr3pb
via IFTTT