ബെംഗളുരു: രണ്ട് ജീവനക്കാരിൽ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻനിര സോഫ്റ്റ് വെയർ കമ്പനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകൾ അടച്ചു. താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് താത്കാലികമായി അടച്ചത്. അതുവരെ എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചു. ബെംഗളുരു സ്വദേശികളായ രണ്ട് ജീവനക്കാരിലാണ് എച്ച് വൺ എൻ വൺ ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട സഹപ്രവർത്തകരെ നിരീക്ഷിക്കാനുള്ള നടപടികളും നടത്തിവരികയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് കമ്പനി മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങളാണ് എച്ച് 1 എൻ 1 വൈറസ് മൂലമുണ്ടാകുന്ന പന്നിപ്പനിക്കുണ്ടാവുക.
from mathrubhumi.latestnews.rssfeed https://ift.tt/2T5ijoS
via
IFTTT