അപകടങ്ങളുടെ കാരണംകണ്ടെത്താൻ പൊതുവാഹനങ്ങളുടെ ഡാഷ് ബോർഡിൽ ക്യാമറകൾ (ഡാഷ് ക്യാം) വെക്കണമെന്ന കോടതിനിർദേശത്തിന് പ്രസക്തിയേറുന്നു. ഒക്ടോബറിലായിരുന്നു ഹൈക്കോടതിയുടെ നിർദേശം. പൊതുവാഹനങ്ങൾ ഓടിക്കുന്നവരെ നിരീക്ഷിക്കാൻ ഇപ്പോൾ സംവിധാനമില്ല. പൊതുസ്ഥലങ്ങളിലെ ക്യാമറകളിൽനിന്ന് കൃത്യമായ വിവരം കിട്ടണമെന്നുമില്ല. ഡാഷ് ക്യാം വഴി ഒരു യാത്ര മുഴുവൻ റെക്കോഡ് ചെയ്യാം. അപകടം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാം. വാഹനാപകട കേസുകളും ഇൻഷുറൻസ് തർക്കങ്ങളും പരിഹരിക്കാനും കഴിയും. ക്യാമറയുണ്ടെങ്കിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത കാണിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എൻജിൻ ഓൺചെയ്തില്ലെങ്കിലും ഡാഷ്ക്യാമുകൾ പ്രവർത്തിപ്പിക്കാം. പാർക്ക് ചെയ്തുപോകുന്ന വാഹനത്തിന് ആരെങ്കിലും കേടുപാട് വരുത്തിയാലും അറിയാൻകഴിയും. ലക്ഷ്വറി ബസുകൾ, കാറുകൾ എന്നിവയ്ക്ക് ഡാഷ്ക്യാം തേടിവരുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് വിപണിയിലുള്ളവർ പറയുന്നു. വില 4500 മുതൽ 4500 മുതൽ 30,000 വരെയൊക്കെ വിലയുള്ള ഡാഷ്ക്യാമുകളാണ് ഇപ്പോൾ കൂടുതൽ വിറ്റുപോകുന്നത്. എട്ട് ജി.ബി.മുതൽ 128 ജി.ബി. വരെയുള്ള എസ്.ഡി. കാർഡുകളാണ് ഉപയോഗിക്കുന്നത്. നൈറ്റ് വിഷൻ, കൂടിയ റെസല്യൂഷൻ എന്നിവയുള്ളതിന് വില കൂടും. മുൻവശവും പിൻവശവും വാഹനത്തിന്റെ ഉൾവശവും റെക്കോഡ് ചെയ്യുന്നവയുണ്ട്. 1440 മിനിറ്റ് തുടർച്ചയായി എച്ച്.ഡി.യിൽ റെക്കോഡ് ചെയ്യുന്ന ക്യാമറകൾ വിപണിയിലുണ്ടെന്ന് ഇടപ്പള്ളി ഗാലക്സി കാർ ആക്സസറീസ് പാർട്ണർ അബ്ദുൾ മുനീം പറഞ്ഞു. റെസല്യൂഷൻ കുറച്ചാൽ സമയം കൂട്ടാം. ചട്ടം ഭേദഗതി ചെയ്യണം മോട്ടോർവാഹനച്ചട്ടം ഭേദഗതി ചെയ്താലേ പൊതുവാഹനങ്ങളിൽ ഡാഷ്ക്യാമുകൾ നിർബന്ധമാക്കാൻ കഴിയൂവെന്ന് ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് പറഞ്ഞു. അപകടംനടന്ന വണ്ടിയിൽനിന്ന് ഡാഷ്ക്യാമിന്റെ മെമ്മറികാർഡ് മാറ്റാൻ കഴിയും. ഏതെങ്കിലും വണ്ടിയിലെ കാർഡും ഹാജരാക്കാം. ജി.പി.എസ്. സംവിധാനത്തിന് പ്രത്യേകം സീരിയൽനമ്പരുകൾ ഉള്ളതുപോലെ ഡാഷ്ക്യാമുകൾ ടാഗ് ചെയ്യാൻ കഴിഞ്ഞാലെ സംവിധാനം കുറ്റമറ്റതാകൂ. ഡാഷ് ക്യാമുകൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി നിലപാടിനെ വകുപ്പ് സ്വാഗതംചെയ്തിട്ടുണ്ട്. Content Highlights:Dashboard Camera In Public Service Vehicle
from mathrubhumi.latestnews.rssfeed https://ift.tt/2vVMiIg
via
IFTTT