ന്യൂഡൽഹി: വനിതകൾക്കും സ്ഥിരംകമ്മിഷൻ നൽകണമെന്ന സുപ്രീംകോടതിയുത്തരവ് ലിംഗനീതിയുടെ കാര്യത്തിൽ മുന്നിലുള്ള കരസേനയ്ക്ക് മുന്നോട്ടുള്ള യാത്രയിൽ വ്യക്തത നൽകുമെന്ന് കരസേനാമേധാവി ജനറൽ എം.എം. നരവണെ. വിധിയുടെ അടിസ്ഥാനത്തിൽ, സ്ഥിരം കമ്മിഷൻപദവി സ്വീകരിക്കുന്നുണ്ടോ എന്നന്വേഷിച്ച് വനിതാ ഓഫീസർമാർക്ക് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ വർഗത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിൽ കരസേന വിവേചനം കാണിക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “കരസേനയുടെ കാഴ്ചപ്പാട് എല്ലായ്പ്പോഴും ഇങ്ങനെയാണ്. അതിനാലാണ് 1993 മുതൽ വനിതകളെ ഓഫീസർമാരായി നിയമിക്കാൻ തുടങ്ങിയത്. വനിതകളെ ജവാന്മാരായി നിയമിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. 100 വനിതകൾ മിലിറ്ററി പോലീസ് സെന്ററിലും സ്കൂളിലുമായി പരിശീലനത്തിലാണ്” -ജനറൽ പറഞ്ഞു. സുപ്രീംകോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. വനിതകൾക്ക് ജോലിയിൽ ഉയരാനും രാജ്യത്തെ സേവിക്കാനും തുല്യ അവസരം നൽകും -അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞതായും നരവണെ വ്യക്തമാക്കി. Content Highlights:Letters are being sent to women officers asking whether they will prefer permanent commissioning : Naravne
from mathrubhumi.latestnews.rssfeed https://ift.tt/2wAWsyf
via
IFTTT