10 ടീമുകളാണ് ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, തായ്ലാൻഡ്. ആദ്യമായാണ് തായ്ലാൻഡ് ലോകകപ്പ് കളിക്കുന്നത്. ഫോർമാറ്റ് ടീമുകളെ അഞ്ചുവീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ. ഗ്രൂപ്പുകളിലെ ടീമുകൾ പരസ്പരം മത്സരിക്കും. ഓരോ ഗ്രൂപ്പിലും കൂടുതൽ പോയന്റ് നേടുന്ന രണ്ടു ടീമുകൾ വീതം സെമിഫൈനലിൽ എത്തും. ഗ്രൂപ്പ് എ: ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസീലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, പാകിസ്താൻ, തായ്ലാൻഡ് ഫേവറിറ്റ് ആറ് ലോകകപ്പുകൾ നടന്നതിൽ നാലിലും കപ്പടിച്ചത് ഓസ്ട്രേലിയയാണ്. നിലവിലെ ചാമ്പ്യൻമാരും അവർ തന്നെ. ഓസ്ട്രേലിയ സാധ്യതാ പട്ടികയിൽ മറ്റ് ടീമുകളെക്കാൾ വളരെ മുന്നിലാണ്. കഴിഞ്ഞ 14 ട്വന്റി 20 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് അവർ തോറ്റത്. പ്രസക്തി കഴിഞ്ഞ മൂന്നു വർഷത്തിനിടെ വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി കുത്തനെ ഉയർന്നു. 2017-ൽ ഇന്ത്യ ഫൈനലിലെത്തിയ ഏകദിന ലോകകപ്പ് ടെലിവിഷനിൽ കണ്ടത് 18 കോടിയോളം ആളുകളാണ്. 2018 വനിതാ ട്വന്റി 20 ലോകകപ്പ് ഇരുനൂറോളം രാജ്യങ്ങളിൽ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. 2009-ൽ തുടങ്ങിയ ലോകകപ്പിൽ ഇതുവരെ ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻപോലും ആയിട്ടില്ല. 2009, 2010, 2018 വർഷങ്ങളിൽ സെമിഫൈനൽവരെയെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. Content Highlights: icc womens t20 world cup 2020 things to know
from mathrubhumi.latestnews.rssfeed https://ift.tt/2HIe7pX
via
IFTTT