ഇൻഡോർ: ആൺകുട്ടികളോട് സംസാരിച്ചതിന് വിദ്യാർത്ഥിനികളെ മർദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പെൺകുട്ടികളുടെ ഹോസ്റ്റലിലെത്തിയാണ് അമർജീത് സിങ് എന്നയാൾ മർദ്ദിക്കുകയും ശകാരിക്കുകയും ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റലിന് പുറത്തെത്തിയ ആൺ സുഹൃത്തുക്കളുമായി എംബിഎ വിദ്യാർഥിനികൾ സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് അമർജീത് സിങ് എത്തിയത്. ശകാരവർഷം നടത്തിയ ശേഷം വിദ്യാർഥിനികളെ അകാരണമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവരെ പിന്തുടർന്ന് ഹോസ്റ്റലിനകത്തേക്ക് കടന്നും മർദ്ദിച്ചു. ആൺകുട്ടികളുമായും തർക്കമുണ്ടായി. ഇയാൾ സ്ഥിരമായി തങ്ങളെ വീക്ഷിച്ച്ക്കൊണ്ട് നടക്കാറുണ്ടെന്നും റോഡിലൂടെ നടക്കുമ്പോഴും മറ്റും തുറിച്ച് നോക്കാറുണ്ടെന്നും ഒരു വിദ്യാർഥിനി പറഞ്ഞു. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് അമർജീത് സിങും താമസിക്കുന്നത്. ആൺസുഹൃത്തുക്കൾ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളുമായി സംസാരിക്കുന്നത് ഇയാളെ അരോസരപ്പെടുത്തിയിരുന്നതായി ഒരു സമീപവാസി പറഞ്ഞു. വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് പോലീസ് അറിയിച്ചു. Violence and abusive conduct with young college girls inside a private hostel premises in the name of moral policing in Indore @ndtv @OfficeOfKNath @ChouhanShivraj @BJP4MP @INCMP @shailendranrb @CPism @PrasadVKathe @sunilcredible #swarabhaskar #RubikaLiyaquat #ShaheenBaghProtest pic.twitter.com/0QGsI43XYO — Anurag Dwary (@Anurag_Dwary) February 23, 2020 Content Highlights:Madhya Pradesh Man Beat Up Woman MBA Student For Talking To Boys
from mathrubhumi.latestnews.rssfeed https://ift.tt/37RCkF3
via
IFTTT