Breaking

Friday, February 21, 2020

കോയമ്പത്തൂര്‍ അപകടം: കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

കോയമ്പത്തൂർ: അവിനാശി വാഹനാപകടത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവർ ഹേമരാജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഹേമരാജ്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹേമരാജിന്റെ ലൈസൻസ് റദ്ദാക്കും. ലോറിയുടെ ടയറുകൾ പൊട്ടിയാണ് അപകടമുണ്ടായതെന്ന വാദം തമിഴ്നാടിന്റെയും കേരളത്തിന്റെയും മോട്ടോർ വാഹനവകുപ്പുകൾ തള്ളി. വ്യാഴാഴ്ച തന്നെ കേരളത്തിലെയും തമിഴ്നാട്ടിലെയും ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ലോറിയുടെ ടയർ പൊട്ടിയതല്ല അപകടകാരണമെന്ന് ഇവർ വ്യക്തമാക്കി. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ്പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയോടെ ഹേമരാജിനെ തിരുപ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് ഈറോഡിലെ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇവിടെ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്നായിരുന്നു ഹേമരാജിന്റെ ആദ്യമൊഴി. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് തമിഴ്നാട്ടിലെ അവിനാശിയിൽവെച്ച് കെ.എസ്.ആർ.ടി.സി. ബസിൽ കണ്ടെയ്നർ ഇടിച്ച് വൻദുരന്തമുണ്ടായത്. 18 മലയാളികൾ അടക്കം 19 പേരാണ് അപകത്തിൽ മരിച്ചത്. ഇവരിൽ ബസിന്റെ ഡ്രൈവർ കം കണ്ടക്ടർമാരായ വി.ആർ.ബൈജുവും ഗിരീഷും ഉൾപ്പെടുന്നു. content highlights:coimbatore avinashi ksrtc bus accident case registered against container lorry driver


from mathrubhumi.latestnews.rssfeed https://ift.tt/2PaxJaz
via IFTTT