ഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷന്റെ എക്സിക്യുട്ടീവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലയാളികൾ ആയ ആൽജോ കെ ജോസഫും അൻസു കെ വർക്കിയും തിരഞ്ഞെടുക്കപ്പെട്ടു. ഇവർ ഉൾപ്പടെ ആറ് അംഗങ്ങളെയാണ് എക്സിക്യുട്ടീവിലേക്ക് തിരഞ്ഞെടുത്തത്. ഇടുക്കി മൂന്നാർ സ്വദേശി ആണ് ആൽജോ കെ ജോസഫ്. മംഗലാപുരം എസ് ഡി എം ലോ കോളേജിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കിയ ആൽജോ പന്ത്രണ്ട് വർഷം ആയി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തു വരികയാണ്. തിരുവല്ല സ്വദേശിനിയാണ് അൻസു കെ വർക്കി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കിയ അൻസു എട്ട് വർഷമായി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. തിരുവല്ല മുനിസിപ്പാലിറ്റിയുടെ മുൻ കൗൺസിലർ കൂടി ആണ് അൻസു. സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷൻ പ്രസിഡന്റ് ആയി ശിവാജി എം ജാദവിനെയും വൈസ് പ്രസിഡന്റ് ആയി മനോജ് കെ മിശ്രയെയും തെരെഞ്ഞെടുത്തു. സെക്രട്ടറി ആയി ജോസഫ് അരിസ്റോട്ടിലിനെയും ജോയിന്റ് സെക്രട്ടറി ആയി ദിക്ഷ റായിയെയും, ട്രഷറർ ആയി നിഖിൽ ജെയ്നിനെയും തെരെഞ്ഞെടുത്തു. Content Highlights: Two keralite elected to SC advocate on record association executive
from mathrubhumi.latestnews.rssfeed https://ift.tt/2T0RDpv
via
IFTTT