വാഷിങ്ടൺ: മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം പാരസൈറ്റിനു നൽകിയതിനെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊളോറാഡോ സ്പ്രിങ്സിൽ വച്ചു നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ ജനങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്. ദക്ഷിണ കൊറിയൻ സിനിമയായ പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നൽകിയതിനെയാണ് ട്രംപ് വിമർശിച്ചത്. ദക്ഷിണകൊറിയയുമായി വാണിജ്യതലത്തിൽ ഒരുപാടു പ്രശ്നങ്ങൾ നമുക്കുണ്ട്. അതിനിടയിലാണ്ഇപ്പോൾ മികച്ച ചിത്രത്തിനുള്ള പുരസ്കാരം അവർക്ക് നൽകിയിരിക്കുന്നത്. ആ സിനിമ അത്ര നല്ലതായിരുന്നോ? എനിക്കറിയില്ല. ട്രംപ് പ്രതികരിച്ചു. ട്രംപിന്റെ പ്രതികരണത്തെ വിമർശിച്ച് പാരസൈറ്റിന്റെ യു എസ് വിതരണഅവകാശംഏറ്റെടുത്ത നിയോൺ ഇങ്ങനെ ട്വീറ്റ് ചെയ്തു- സബ്ടൈറ്റിലുണ്ടായിട്ടും ട്രംപിന് സിനിമ മനസ്സിലായില്ല. അദ്ദേഹത്തിന് വായിക്കാൻ അറിയില്ലായിരിക്കും. പഴയ ഹോളിവുഡ് ക്ലാസിക്കുകൾ പോലുള്ള ചിത്രങ്ങൾ തിരികെയെത്തണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഗോൺ വിത്ത് ദ വിന്റ്, സൺസെറ്റ് ബോൾവാർഡ് പോലുള്ള ചിത്രങ്ങൾ ഒന്നുകൂടി റിലീസിനെത്തിക്കാമോ എന്നും നിയോൺ വിമർശനഭാഷയിൽ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം മികച്ച സഹനടനുള്ള പുരസ്കാരം ബ്രാഡ്പിറ്റിനു നൽകിയതിൽ ട്രംപ് അതീവ സന്തുഷ്ടനായിരുന്നു. കുറച്ചെങ്കിലും ബുദ്ധിയുള്ള നടൻ എന്നാണ് ബ്രാഡ്പിറ്റിന്റെ അവാർഡ് നേട്ടത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. പുരസ്കാരവേദിയിൽ ബ്രാഡ് പിറ്റ് ട്രംപിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. Content Highlights :donald trump criticizes oscar award for best picture parasite
from mathrubhumi.latestnews.rssfeed https://ift.tt/37KL8fJ
via
IFTTT