Breaking

Friday, February 21, 2020

റെയ്ഡ് അനുഗ്രഹമായി: തന്റെ നിരപരാധിത്വം മാത്രമല്ല ബാധ്യതയും ബോധ്യമായി- വി. എസ് ശിവകുമാര്‍

തിരുവനന്തപുരം:തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിനുള്ള മറുപടിയാണ് വ്യാഴാഴ്ച വിജിലൻസ് നടത്തിയ പരിശോധനയെന്ന് മുൻ മന്ത്രി വി.എസ് ശിവകുമാർ. ശിവകുമാറിന്റെ വീട്ടിൽ 17 മണിക്കൂർ വിജിലൻസ്പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിൽ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലൻസ് സ്പെഷൽ സെൽ കഴിഞ്ഞദിവസം എഫ്.ഐ.ആർ. സമർപ്പിച്ചിരുന്നു. പൊതുപ്രവർത്തനം നടത്തുന്ന ആളുകളെ അപമാനിക്കാൻ നടത്തുന്നശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് തന്റെ വീട്ടിൽ നടത്തിയ പരിശോധനയെന്നും വി.എസ് ശിവകുമാർ പ്രതികരിച്ചു. റെയ്ഡ് സത്യത്തിൽ തനിക്ക് ഒരു അനുഗ്രഹമായി. രാഷ്ട്രീയ എതിർപ്പുള്ളവരെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ നിരപരാധിത്വം മാത്രമല്ല ബാധ്യതയും വിജിലൻസിന് മനസിലായിട്ടുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി. ഈ സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്തിന് ഒന്നും കിട്ടിയിട്ടില്ലെന്ന് താൻ പറഞ്ഞത് സത്യമാണ്. തിരുവനന്തപുരത്തിന് എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കിൽ അത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താൻ മന്ത്രിയായിരുന്നപ്പോഴാണെന്നും വി.എസ് ശിവകുമാർ പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് 7 പാലങ്ങളാണ് നിർമിച്ചത്. കേരളീയ സമൂഹത്തിന് മുന്നിൽ തന്നെ അപമാനിക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണ് വിജിലൻസ് റെയ്ഡിന്റെ ബാക്കിപത്രമെന്നും വി.എസ് ശിവകുമാർ വ്യക്തമാക്കി. തന്റെ ഡ്രൈവറുടെ വീട്ടിൽ പോയി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞത് ഇതിലും ഭേദം കാലിത്തൊഴുത്തിൽ പോയി അന്വേഷണം നടത്തുകയായിരുന്നുവെന്നായിരുന്നെന്നുംശിവകുമാർ പറഞ്ഞു. വി.എസ് ശിവകുമാർ ഡ്രൈവറുടെ പേരിൽ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രൈവറുടെ വീട്ടിലും വ്യാഴാഴ്ച വിജിലൻസ് പരിശോധന നടത്തിയിരുന്നു. Content Highlight: VS shivakumar MLA reaction on Vigilance raid


from mathrubhumi.latestnews.rssfeed https://ift.tt/32fAP2o
via IFTTT