ബെംഗളൂരു: വിമത നീക്കത്തിലൂടെ കുമാരസ്വാമി സർക്കാരിനെ വീഴ്ത്തി അധികാരത്തിലേറിയിട്ടും യെദ്യൂരപ്പയേയും വിടാതെ വിമതരുടെ സമ്മർദം. കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയും ഉപ തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിസഭാ വികസനത്തിൽ മന്ത്രിയാകുകയും ചെയ്ത രമേശ് ജർക്കിഹോളിയാണ് രാജി ഭീഷണി ഉയർത്തിയിരിക്കുന്നത്. അത്തണി എംഎൽഎ മഹേഷ് കുമത്തള്ളിയെ മന്ത്രിയാക്കിയില്ലെങ്കിൽ രാജിവെക്കുമെന്നാണ് ജലവിഭവ മന്ത്രി കൂടിയായ ജർക്കിഹോളിയുടെ മുന്നറിയിപ്പ്. ജർക്കിഹോളിയും കുമത്തള്ളിയും അടക്കം 17 വിമതർ ചേർന്നാണ് കുമാരസ്വാമി സർക്കാരിനെ വീഴ്ത്തിയത്. വിമതർക്കെല്ലാം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവസാന നിമിഷം കുമത്തള്ളി ഒഴിവാക്കപ്പെട്ടു. ചിലകാര്യങ്ങൾ പരസ്യമായി പറയാനാകില്ല. കുമത്തള്ളിയാണ് ബിജെപി സർക്കാർ യാഥാർഥ്യമാകാൻ പ്രധാന കാരണക്കാരൻ. അദ്ദേഹത്തിന് മികച്ച പദവി കിട്ടേണ്ടതാണ്. അദ്ദേഹത്തിനോട് മാത്രം അനീതി കാട്ടാൻ അനുവദിക്കില്ലെന്നും ജർക്കിഹോളി ബെലഗാവിയിൽ പറഞ്ഞു. Content Highlights:We will not let injustice happen to him saysJarkiholi
from mathrubhumi.latestnews.rssfeed https://ift.tt/39XSrCp
via
IFTTT