Breaking

Friday, February 21, 2020

ആ അഞ്ച് ഏക്കര്‍ സ്വീകരിക്കുന്നു: അയോധ്യ വിധി അംഗീകരിച്ച്‌ സുന്നി വഖഫ് ബോര്‍ഡ്

ലക്നൗ: സുപ്രീം കോടതി ഉത്തരവ് പ്രകാരം അയോധ്യയിൽ പള്ളി പണിയുന്നതിന് സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്. വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം തങ്ങൾ ഇതുവരെ ഉയർത്തിയിട്ടില്ല. ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്, ഫാറൂഖി പറഞ്ഞു. യു.പിസർക്കാർ ഭൂമി കണ്ടെത്തി തങ്ങൾക്ക് കൈമാറണമെന്നാണ്നവംബർ ഒമ്പതിന്റെ സുപ്രീംകോടതി വിധി.അതിൽ പള്ളിയും മറ്റു സൗകര്യങ്ങളും നിർമിക്കുന്നതിന് തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഭൂമി സ്വീകരിക്കാതിരിക്കാൻ തങ്ങൾക്ക് അവകാശമില്ലെന്നും അങ്ങനെ ചെയ്താൽ അത് കോടതിയലക്ഷ്യമാകുമെന്നും ഫാറൂഖി പറഞ്ഞു.ഇതു സംബന്ധിച്ച് തങ്ങളുടെ അടുത്ത നടപടി സംബന്ധിച്ച് ഫെബ്രുവരി 24ന് യോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ സോഹാവാലിൽ അഞ്ചേക്കർ ഭൂമി കണ്ടെത്തിയിരുന്നു. എന്നാൽ വിധിക്കു ശേഷം ഇതുവരെ ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് സുന്നി വഖഫ് ബോർഡ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. Content Highlights:Sunni board says 5-acre mosque land accepted- Ayodhya


from mathrubhumi.latestnews.rssfeed https://ift.tt/2T0sFGU
via IFTTT