മൈസുരു: ബെംഗളുരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന വോൾവോ ബസ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയാണ് കല്ലടയുടെ ബസ് അപകടത്തിൽ പെട്ടത്. കോഴിക്കോട് വഴി പെരിന്തൽമണ്ണയിലേക്ക് പോകുന്ന ബസാണ് ഇത്. ബന്ദിപ്പൂർ വനമേഖലയിൽ രാത്രിയാത്രാ നിരോധനമുള്ളതിനാൽ ഹുൻസൂർ-മാനന്തവാടി വഴിയാണ് ബസ് പോകുന്നത്. ഹുൻസൂരിൽ വെച്ചാണ് അപകടമുണ്ടായത്. വീതി കുറഞ്ഞ ഒരു പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടയിൽ എതിർവശത്ത് നിന്ന് കാർ വന്നപ്പോൾ നിയന്ത്രണം വിട്ട ബസ് വൈദ്യുതപോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൈസുരു കെ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ ഒരു സ്ത്രീയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാൽ മൈസുരു പോലീസ് അവരുടെ പേരോ വിലാസമോ സ്ഥിരീകരിച്ചിട്ടില്ല. Content Highlights:One dead, 2 injured in Kallada Bus Accident
from mathrubhumi.latestnews.rssfeed https://ift.tt/2VbtFuy
via
IFTTT