Breaking

Friday, February 21, 2020

കെ.എ.എസ് പ്രാഥമികപരീക്ഷ നാളെ; 1535 കേന്ദ്രങ്ങളില്‍ നാലുലക്ഷം പേര്‍ പരീക്ഷയെഴുതും

തിരുവനന്തപുരം: കേരള ഭരണസർവീസ് ആദ്യബാച്ച് തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ 1535 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. 3,85,000 പേർ ഇതിനകം അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുത്തു. മൂന്നുകാറ്റഗറികളിലായി 5.76 ലക്ഷം അപേക്ഷകൾ ലഭിച്ചതിൽ 4,00,014 പേർ പരീക്ഷയെഴുതുമെന്ന് അറിയിച്ചിരുന്നു. പ്രാഥമിക പരീക്ഷയ്ക്ക് രണ്ടുപേപ്പറുകളാണ്. ആദ്യപേപ്പറിന്റെ പരീക്ഷാസമയം രാവിലെ 10-നും രണ്ടാംപേപ്പറിന്റേത് ഉച്ചയ്ക്ക് 1.30-നും ആരംഭിക്കും. ഈ സമയത്തിനുമുമ്പ് ഉദ്യോഗാർഥികൾ പരീക്ഷാഹാളിൽ പ്രവേശിക്കണം. വൈകിയെത്തുന്നവരെ പ്രവേശിപ്പിക്കരുതെന്ന് പി.എസ്.സി. കർശന നിർദേശം നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ അസൽ, ബോൾപോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളിൽ അനുവദിക്കൂ. മൊബൈൽഫോൺ, വാച്ച്, പഴ്സ് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കൾ പരീക്ഷാകേന്ദ്രത്തിലെ ക്ലോക്ക്റൂമിൽ സൂക്ഷിക്കണം. ഉദ്യോഗാർഥിയെ മാത്രമേ പരീക്ഷാകേന്ദ്ര വളപ്പിനുള്ളിൽ പ്രവേശിപ്പിക്കൂ. വ്യക്തമായ കാരണമില്ലാതെ പരീക്ഷയെഴുതാതിരിക്കുന്നത് കുറ്റകരമാണെന്ന് പി.എസ്.സി. അറിയിച്ചിട്ടുണ്ട്. പ്രാഥമിക പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കും. നിശ്ചിതമാർക്ക് നേടുന്നവർക്ക് വിവരണാത്മകരീതിയിൽ മുഖ്യപരീക്ഷ നടത്തും. ഇത് ജൂണിലോ ജൂലായിലോ ആയിരിക്കും. സെപ്റ്റംബർ-ഒക്ടോബറിൽ അഭിമുഖം നടത്തി നവംബർ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യം. ഐ.എ.എസിന്റെ സംസ്ഥാന ക്വാട്ടയിൽ കെ.എ.എസിലെ സേവനകാലത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കും. Content Highlights: KAS Priliminary Exam will be conducted on saturday 22 February; 4 lakh candidates to appear in 1535 centres


from mathrubhumi.latestnews.rssfeed https://ift.tt/2SKyuZQ
via IFTTT