ചണ്ഡീഗഢ്:ഹരിയാനയിലെ ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകൾ ഇനിമുതൽ പുലർച്ചെ ഒരു മണി തുറക്കും. കൂടാതെ ബിയറിന്റെയും വൈനിന്റെയും വില കുത്തനെ കുറയ്ക്കുകയും മദ്യം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ലൈസൻസ് ഫീസിൽ ഇളവുവരുത്തുകയും ചെയ്തു. ഹരിയാനയിലെ പുതിയ മദ്യനയത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങളുള്ളത്. 11 മണിവരെയാണ് നിലവിൽ നഗരങ്ങളിലെ ബാറുകളുടെ പ്രവർത്തനസമയം. ഇത് രണ്ട് മണിക്കൂർകൂടിനീട്ടി പുലർച്ചെ ഒരു മണിവരെയാക്കുകയായിരുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ബാറുടമകൾ മണിക്കൂറിന് 10 ലക്ഷം രൂപ അധിക വാർഷിക ലൈസൻസ് ഫീസ് അടയ്ക്കണം. വ്യാഴാഴ്ച മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് പുതിയ മദ്യനയം സംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ നിയമം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. എല്ലാത്തരം മദ്യത്തിന്റെയും എക്സൈസ് ഡ്യൂട്ടിയിലും ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. Content Highlight: Haryana's new excise policy; bars to remain open till 1 AM
from mathrubhumi.latestnews.rssfeed https://ift.tt/39VylJ5
via
IFTTT